പൊവ്വല്‍: (2020 Feb 26, www.samakalikamvartha.com)സൂപ്പര്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുപ്പത്തി ആറാം വാര്‍ഷികാഘോഷത്തിന്റ ഭാഗമായി സൂപ്പര്‍ സ്റ്റാര്‍ ചാരിറ്റി ധന ശേഖരണാര്‍ത്ഥം
സൂപ്പര്‍ സ്റ്റാര്‍ ഗള്‍ഫ് കമ്മിറ്റി ക്യാഷ് അവാര്‍ഡിനും ട്രോഫിക്കും വേണ്ടിയുള്ള അഖിലേന്ത്യാ ഫ്‌ലഡ് ലൈറ്റ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. മാര്‍ച്ച് 14 ന് ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന വോളി നൈറ്റ് പൊവ്വലില്‍ പ്രതേകം തയ്യാറാക്കിയ സൂപ്പര്‍ സ്റ്റാര്‍ ഗ്രൗണ്ടില്‍ വെച്ചാണ് നടത്തപ്പെടുന്നത്. ക്ലബ് ഓഫീസില്‍ നടന്ന ചടങ്ങില്‍ വോളി നൈറ്റ് സംഘടക സമിതി ചെയര്‍മാന്‍ കെ.എന്‍ ഹനീഫ് ഡ്രീം സോണ്‍ അബുദാബി മാനേജിങ് ഡയറക്ടര്‍ നൗഫല്‍ കൊജുവിന് നല്‍കി പ്രകാശനം ചെയ്തു. ചെയര്‍മാന്‍ കെ. എന്‍.ഹനീഫ് അധ്യക്ഷത വഹിച്ചു. സംഘടക സമിതി കണ്‍വീനര്‍ അഷ്‌റഫ് പി.എ, ട്രഷറര്‍ ബി.എച്ച് ഹമീദ്. അസീസ് നെല്ലിക്കാട്, പി. എം അസൈനാര്‍, കെ. പി അമീദ്, ബി.എച്ച് മുനീര്‍, ബാത്തിഷ പൊവ്വല്‍, മജീദ് പള്ളിക്കാല്‍, നാസര്‍.എം. പി, താജുദ്ധീന്‍ അമ്മങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
0 التعليقات: