Wednesday, 26 February 2020

വിടവാങ്ങിയത് ഉദുമയുടെ ജനകീയ ഡോക്ടര്‍

പാലക്കുന്ന്:   (2020 Feb 26, www.samakalikamvartha.com)പത്മാ നഴ്‌സിംഗ് ഹോം ഉടമ ഡോക്ടര്‍ എന്‍. രാജഗോപാല്‍ റാവു(85)  ഹൃദയസ്തംഭനം മൂലം അന്തരിച്ചു. ബുധനാഴ്ച രാവിലെ ഏഴോടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ നടക്കും. രോഗ നിര്‍ണ്ണയത്തിലും, ചികില്‍സയിലും സാധാരണക്കാരന്റെ വിശ്വാസമായിരുന്നു ഡോക്ടര്‍. 1975 ലാണ് കാഞ്ഞങ്ങാട്ടുകാരനായ ഡോക്ടര്‍ പാലക്കുന്നിലെത്തി ക്ലിനിക് ആരംഭിച്ചത്. രോഗികള്‍ക്കു വേണ്ടിമാത്രം ജീവിതമുഴിഞ്ഞുവച്ച ഇദ്ദേഹത്തെ ഉദുമക്കാര്‍ക്ക് മറക്കാനാവില്ല. ഡോ. രാജഗോപാല്‍ റാവുവിന്റെ യാദൃശ്ചിക മരണം നാടിനെ തീരാദു:ഖത്തിലാഴ്ത്തി. ഭാര്യ: കുമുദ കെ.റാവു. മക്കള്‍: നന്ദ കിഷോര്‍ ( എഞ്ചിനീയര്‍, ജര്‍മ്മനി ), ഡോ. രഞ്ജിത് (മാഞ്ചസ്റ്റര്‍).   സഹോദരങ്ങള്‍: രാമചന്ദ്രറാവു, നാരായണ്‍ റാവു, ശ്രീപാദറാവു, ഡോ. മുരളിധരന്‍.


SHARE THIS

Author:

0 التعليقات: