Wednesday, 5 February 2020

കാസര്‍കോട്ട്‌വന്‍ സ്വര്‍ണ്ണ വേട്ട; 6.2 കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍


കാസര്‍കോട്:  (2020 feb 05, Samakalikam Vartha)ബേക്കലില്‍ വന്‍ സ്വര്‍ണ്ണ വേട്ട. കസ്റ്റംസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ സ്വര്‍ണ്ണം പിടികൂടി. ബേക്കല്‍ പള്ളിക്കര ടോള്‍ പ്ലാസയ്ക്ക് സമീപമാണ് സംഭവം. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറിലുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കാറില്‍ രഹസ്യ അറയില്‍ 6.2 കോടി രൂപയുടെ സ്വര്‍ണം സൂക്ഷിക്കുകയായിരുന്നു. കടത്താന്‍ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരെ കാസര്‍കോട് കസ്റ്റംസ് സംഘം പിടികൂടി. രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് കസ്റ്റംസ് സൂപ്രണ്ട്  രാജീവ് പി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ബേക്കല്‍ ടോള്‍ ഗെയ്റ്റിന് സമീപത്ത് നിന്ന് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള എം.എച്ച് 11 ബി കെ 2484 കാറിനെ പിന്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിന്റെ മുന്‍സീറ്റിനടിയിലായി നിര്‍മ്മിച്ച രണ്ട് അറകളില്‍ സൂക്ഷിച്ച 15.5 കിലോഗ്രാം ഉരുക്കിയ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. സ്വര്‍ണം തലപ്പാടി വഴി കേരളത്തിന് പുറത്തേക്ക് കടത്താനായിരുന്നു പദ്ധതിയെന്ന് കസ്റ്റംസ് വ്യക്തമാക്കി. കേരളത്തിലെ വിമാനത്താവളം വഴി സ്വര്‍ണ്ണ എത്തിച്ചതെന്നാണ് നിഗമനം. പിടികൂടിയ രണ്ടുപേരും ക്യാരിയര്‍മാര്‍ മാത്രമാണ്. പ്രതികളെ എറണാകുളം എക്കണോമിക്‌സ് ഒഫന്‍സ് കോടതിയില്‍ ഹാജരാക്കും. കണ്ണൂര്‍ മേഖലയിലെ എറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണവേട്ടയാണിതെന്ന് അസി. കമ്മീഷണര്‍ പറഞ്ഞു.1988 ല്‍ 160 ബിസ്‌ക്കറ്റുകള്‍ പിടികൂടിയതാണ് ആദ്യത്തേത്.


SHARE THIS

Author:

0 التعليقات: