പരിയാരം: (2020 March 15, www.samakalikamvartha.com)വിളയാങ്കോട് സദാശിവക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ലക്ഷങ്ങള്‍ വിലമതിക്കുന്ന പഞ്ചലോഹ ബലി ബിംബവും വെള്ളിയുടെ ചന്ദ്രക്കലകളും മോഷണം പോയി. ഞായറാഴ്ച പുലര്‍ച്ചേ മൂന്നോടെയാണ് സംഭവം. പുലര്‍ച്ചേ നടതുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. പിന്നീട് ക്ഷേത്രഭാരവാഹികളെ വിവരമറിയിച്ചു. പരാതിയെ തുടര്‍ന്ന് പരിയാരം പോലീസും ഡോഗ് സ്‌ക്വാഡും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. ദേശീയപാതയുടെ സമീപത്തെ അമ്പലത്തെ പൊളിഞ്ഞ അമ്പലം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജില്ലയിലെ അറിയപ്പെടുന്ന ശിവക്ഷേത്രം കൂടിയാണ്. ധാരാളം ഭക്തജനങ്ങള്‍ വന്നു പോയിക്കൊണ്ടിരിക്കുന്ന സ്ഥലം കൂടിയാണ്. ഈയൊരു സംഭവം ജനങ്ങള്‍ ഞെട്ടലോടെയാണ് കാണുന്നത്. ക്ഷേത്രത്തില്‍ ഇന്ന് ഭഗവതി ക്കുള്ള ഗുരുസി ഇന്നാണ് നടക്കേണ്ടത്. സംഭവമറിഞ്ഞ് നിരവധി ഭക്തജനങ്ങളും ക്ഷേത്രത്തില്‍ തടിച്ചുകൂടിയിട്ടുണ്ട്. പരിയാരം പോലീസ് അന്വേഷണം ആരംഭിച്ചു.

0 Comments