Sunday, 15 March 2020

മൂന്നാം കടവില്‍ ടോറസ് ലോറി അപകടത്തില്‍പ്പെട്ട് തമിഴ്‌നാട് സ്വദേശി മരിച്ചു



കാസര്‍കോട്:  (2020 March 15, www.samakalikamvartha.com)പെരിയ മൂന്നാം കടവില്‍ ടോറസ് ലോറി അപകടത്തില്‍പ്പെട്ട് തമിഴ്‌നാട് സ്വദേശി മരിച്ചു. പൊള്ളാച്ചി സ്വദേശി മണി (43 )ആണ് മരിച്ചത്. രണ്ടു പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ ഒന്‍പതോടെയാണ് അപകടം. കുറ്റിക്കോല്‍ വൈദ്യുതി സെക്ഷനിലേക്ക് വൈദ്യുതി തൂണുകളുമായി വന്ന ലോറി മൂന്നാംകടവ് പാലത്തിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സാഹസികമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് രണ്ട് പേരെ ആദ്യം പുറത്തെടുക്കാനായത്. പൊള്ളാച്ചി സ്വദേശികളായ ഡൈവര്‍ ശക്തിവേല്‍ , കുമാര്‍ എന്നിവരെയാണ് രക്ഷിച്ചത്. 2 മണിക്കൂര്‍ ശ്രമത്തിനൊടുവില്‍ ക്യാബിന്‍ പൊളിച്ചാണ് മരണപ്പെട്ട മണിയെ പുറത്തെടുത്തത്. രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ അഗ്‌നിശമന സേനാംഗങ്ങളായ മനോജ്, ലതീഷ് എന്നിവര്‍ക്ക് വടം പൊട്ടിവീണ് പരിക്കേറ്റു.
കാഞ്ഞങ്ങാട്, കുറ്റിക്കോല്‍ എന്നി നിലയങ്ങളിലെ അഗ്‌നിശമന സേനയും പോലിസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


-


SHARE THIS

Author:

0 التعليقات: