Saturday, 14 March 2020

ബേക്കല്‍ ബീച്ചിലെ റെഡ് മൂണ്‍ പാര്‍ക്ക് താല്‍ക്കാലികമായി അടച്ചിട്ടു; കോട്ടയിലേക്ക് സന്ദര്‍ശകര്‍ക്ക് 31 വരെ പ്രവേശനമില്ല


കാസര്‍കോട്:  (2020 March 14, www.samakalikamvartha.com)കൊറോണ പടരുന്നതിലുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബേക്കല്‍ കോട്ടയും കോട്ടയോട് ചേര്‍ന്നുള്ള ബേക്കല്‍ ബീച്ച്, റെഡ് മൂണ്‍ പാര്‍ക്ക് തുടങ്ങിയവയും താല്‍ക്കാലികമായി അടച്ചിട്ടു. ഈ മാസം 31 വരെയാണ് ബീച്ച് പാര്‍ക്കുകളും അടച്ചിട്ടത്. കോട്ട അടച്ചിടുന്നതുമായി ബന്ധപ്പെട്ട് തൃശൂരിലെ കേന്ദ്ര ആര്‍ക്കിയോളജി അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു കത്തയച്ചിട്ടുണ്ട്. ഉടന്‍ കോട്ടയും പള്ളിക്കര പാര്‍ക്കുകളും അടച്ചിടണമെന്നാണ് രാവിലെ തന്നെ കലക്ടര്‍ ആവശ്യപ്പെട്ടത്. ജനങ്ങളുടെ സമ്പര്‍ക്കം പരമാവധി കുറക്കുക എന്ന ഉദ്ധേശത്തോടെയാണ് നിയന്ത്രണം. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.




SHARE THIS

Author:

0 التعليقات: