തിരുവനന്തപുരം: (2020 March 14, www.samakalikamvartha.com)മലയാളകവിതയിലെ പടപ്പാട്ടുകാരന്‍ പുതുശേരി രാമചന്ദ്രന്‍(91) അന്തരിച്ചു. കവി, ഭാഷാ ഗവേഷകന്‍, ചരിത്രകാരന്‍, അധ്യാപകന്‍ തുടങ്ങിയ നിലകളില്‍ മലയാളികളുടെ മനസില്‍ ഇടംനേടിയ അദ്ദേഹം ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുറച്ചുനാളായി വിശ്രമത്തിലായിരുന്നു. വെള്ളയമ്പലം ഇലങ്കം ഗാര്‍ഡന്‍സിലെ ഗീതിലായിരുന്നു താമസം.മണ്ണിനോടും മനുഷ്യനോടും ആഭിമുഖ്യമുള്ള കവിതകളുമായി കാവ്യലോകത്ത് 'പുതുച്ചേരി' തീര്‍ത്ത അദ്ദേഹത്തിന്റെ കാവ്യഭാഷ എക്കാലവും തീക്ഷ്ണവും ദീപ്തവുമായിരുന്നു. വയലാര്‍ രാമവര്‍മ, പി. ഭാസ്‌കരന്‍, ഒ. എന്‍. വി. കുറുപ്പ്, തിരുന്നല്ലൂര്‍ കരുണാകരന്‍ തുടങ്ങിയവര്‍ക്കൊപ്പം ശ്രദ്ധേയമായ കവിയായിരുന്നു.
ഓച്ചിറ ഞെക്കനാല്‍ വെട്ടുകുളഞ്ഞിയില്‍ കുടുംബാംഗം ബി. രാജമ്മയാണ് ഭാര്യ. റവന്യൂ, കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എന്നിവയില്‍ ഉദ്യോഗസ്ഥയായിരുന്നു
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ വള്ളിക്കുന്നത്ത് 1928 സെപ്റ്റംബര്‍ 23 ന് പോക്കാട്ട് ദാമോദരന്‍ പിള്ളയുടെയും പുതുശേരില്‍ ജാനകിയമ്മയുടെയും മകനായി ജനനം. വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്തതിന് ലോക്കപ്പും ജയില്‍ വാസവും അനുഷ്ഠിച്ചിട്ടുണ്ട്. 1948 ല്‍ ഇരുപതാം വയസില്‍ ആദ്യ കവിതാസമാഹാരമായ ഗ്രാമീണ ഗായകന്‍ പുറത്തിറങ്ങി. ആവുന്നത്ര ഉച്ചത്തില്‍, പുതിയ കൊല്ലനും പുതിയൊരാലയും, ശക്തിപൂജ, അകലുംതോറും, അഗ്‌നയേസ്വാഹാ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍ (കവിതാസമാഹാരം), ആഫ്രിക്കന്‍ കവിതകള്‍, ആന്ന അഹ്മത്തോവയുടെ കവിതകള്‍ (കാവ്യപരിഭാഷകള്‍), മീഡിയ (യവനനാടകപരിഭാഷ), കണ്ണശ്ശരാമായണം യുദ്ധകാണ്ഡം (സംശോധിതപ്രസാധനം),ബാലകാണ്ഡം, സുന്ദരകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, കേരളപാണിനീയ വിമര്‍ശനം (വ്യഖ്യാതപഠനം), കേരള പാണിനീയം എന്ന മലയാള വ്യാകരണം (വ്യാകരണപഠനംപ്രസാധനം), പ്രാചീനമലയാളം, തിരുവല്ലാ ചെപ്പേടുകള്‍ (ശാസനപഠനം), ലാംഗ്വേജ് ഓഫ് മിഡില്‍ മലയാളം (ലിംഗ്വിസ്റ്റിക്‌സ്) എന്നിവയാണ് പ്രധാനകൃതികള്‍.
മക്കള്‍: ഗീത ആര്‍. പുതുശേരി, പി. ആര്‍. ഉണ്ണികൃഷ്ണന്‍, പി. ആര്‍. ക്ഷേമചന്ദ്രന്‍, പി. ആര്‍. പ്രേമചന്ദ്രന്‍, പി. ആര്‍. ജയചന്ദ്രന്‍, പി. ആര്‍. ശ്യാമചന്ദ്രന്‍ (കാനഡ).

0 التعليقات: