Saturday, 14 March 2020

നവജാത ശിശുവിന് കൊറോണ; ഏറ്റവും പ്രായം കുറഞ്ഞ രോഗബാധിത ലണ്ടനില്‍


ലണ്ടന്‍: (2020 March 14, www.samakalikamvartha.com)നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് ലണ്ടനിലെ നോര്‍ത്ത് മിഡില്‍സെക്‌സ് സര്‍വകലാശാലാ ആശുപത്രിയിലേക്ക് രോഗലക്ഷണങ്ങളോടെ ഗര്‍ഭിണിയായ സ്ത്രീ എത്തിയത്. അപ്പോള്‍ തന്നെ ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. പിന്നീട് സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി. ഇതിനുശേഷമാണ് അമ്മയ്ക്ക് കൊറോണ പോസിറ്റീവ് ആണെന്ന പരിശോധനഫലം പുറത്തുവന്നത്. തുടര്‍ന്നുനടത്തിയ പരിശോധനയില്‍ നവജാതശിശുവിനും കൊറോണ സ്ഥിരീകരിച്ചു. അമ്മയേയും കുഞ്ഞിനേയും രണ്ട് വ്യത്യസ്ത ആശുപത്രികളിലാണ് ചികിത്സക്കായി മാറ്റിയിരിക്കുന്നത്. ഗര്‍ഭാവസ്ഥയിലുള്ളപ്പോള്‍ ആണോ ജനിച്ചതിനു ശേഷമാണോ വൈറസ് ബാധയുണ്ടായതെന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്.
ലണ്ടനില്‍ ഇതുവരെ 136 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.


SHARE THIS

Author:

0 التعليقات: