Sunday, 15 March 2020

കാസര്‍കോട് നഗരസഭ സോഫ്റ്റ് പി.ഒ.എസ് മെഷീന്‍ സ്ഥാപിക്കുന്നു


കാസര്‍കോട്: (2020 March 15, www.samakalikamvartha.com)നഗരസഭയില്‍ റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സോഫ്റ്റ് പോയിന്റ് ഓഫ് സെയില്‍ മെഷീന്‍ (S-POS മെഷീന്‍ ) സ്ഥാപിക്കുന്നു. തുടക്കത്തില്‍ കാഷ് കൗണ്ടറില്‍ സ്ഥാപിക്കുന്ന ഈ മെഷീന്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഫീല്‍ഡിലെ എല്ലാ നികുതി പിരിവ് ഉദ്യോഗസ്ഥര്‍ക്കും അനുവദിച്ചു നല്‍കുമെന്ന് നഗരസഭാ സെക്രട്ടറി എസ്.ബിജു അറിയിച്ചു. എച്ച്.ഡി.എഫ്.സി കാസര്‍കോട് ബ്രാഞ്ചുമായി അസോസിയേറ്റ് ചെയ്തു കൊണ്ടാണ്  മെഷീന്‍ സ്ഥാപിക്കുന്നത്. മെഷീന്‍ സ്ഥാപിക്കുന്നതോടെ ക്രഡിറ്റ് കാര്‍ഡ്,ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് വഴി ഓണ്‍ലൈനായി നികുതിയുള്‍പ്പെടെയുള്ള തുകകള്‍ കാഷ് ലെസായി അടക്കുവാന്‍ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യും. ഇതിന്റെ ഉദ്ഘാടനം  19ന് രാവിലെ 10.30 ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം നഗരസഭാ ഓഫീസില്‍ നിര്‍വ്വഹിക്കും.


SHARE THIS

Author:

0 التعليقات: