തിരുവനന്തപുരം: (2020 March 16, www.samakalikamvartha.com)നിരീക്ഷണത്തിലായിരുന്ന ആള്‍ പുനലൂരില്‍ അപകടത്തില്‍പ്പെട്ടു. രണ്ടുദിവസം മുമ്പ് വിദേശത്തുനിന്ന് അടുത്തിടെയാണ് ഇയാള്‍ നാട്ടിലെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. വിദേശത്തുനിന്ന് വന്നതിനാല്‍ വീട്ടില്‍ കോറന്റൈനില്‍ കഴിയാന്‍ ഇയാളോട് നിര്‍ദേശിച്ചിരുന്നു. നിര്‍ദേശം ലംഘിച്ചാണ് ഇയാള്‍ പുറത്തിറങ്ങുകയും വാഹനം അപകടത്തില്‍പ്പെടുകയും ചെയ്തത്. പുനലൂരില്‍ വെച്ച് ഞായറാഴ്ച വൈകിട്ടാണ് അപകടം. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച് ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. മെഡിക്കല്‍ കോളജില്‍ ഇയാളെ ചികിത്സിച്ച കാഷ്വാലിറ്റി, സര്‍ജറി വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. അത്യാഹിത വിഭാഗത്തില്‍ നിന്ന് ഇയാളെ തുടര്‍ ചികിത്സയുടെ ഭാഗമായി അസ്ഥിരോഗ വിഭാഗത്തിലും സര്‍ജറി വിഭാഗത്തിലും കൊണ്ടുപോയിരുന്നു. പി.ജി ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്മാര്‍ മറ്റ് ഡോക്ടര്‍മാര്‍ എന്നിങ്ങനെ ഇയാളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ള ജീവനക്കാര്‍ അടക്കമുള്ളവരോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
ഇയാളുടെ മകനും പനിയും കോവിഡ് 19 ലക്ഷണവുമുണ്ട്.
0 التعليقات: