tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ചിറ്റാരിക്കാലില്‍ ട്രോമാകെയര്‍ പരിശീലനം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള ട്രോമാകെയര്‍ സൊസൈറ്റി കാസര്‍കോടിന്റെ (ട്രാക്ക്) നേതൃത്വത്തില്‍ അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരളയുടെ സഹകരണത്തോടെ ട്രോമാകെയര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ചിറ്റാരിക്കാലില്‍ നടന്ന പരിപാടി കാസര്‍കോട്  എന്‍ഫോര്‍സ്‌മെന്റ് ആര്‍.ടി.ഒ ഇ മോഹന്‍ ദാസ് ഉദ്ഘാടനം ചെയ്തു. ട്രാക്ക് എക്‌സിക്യുട്ടിവ് അംഗം ജയരാജ് അദ്ധ്യക്ഷനായിരുന്നു. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെസി ടോം, ആരോഗ്യ സ്റ്റാന്റിങ്ങ് കമറ്റി ചെയര്‍ പേര്‍സണ്‍ ലിസിക്കുട്ടി സെബാസ്റ്റ്യന്‍, അസോസിയേഷന്‍ സംസ്ഥാന ജോ സെക്രട്ടറി സുധീര്‍ മേനോന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍, ചിറ്റാരിക്കാല്‍ സബ് ഇന്‍സ്‌പെകറ്റര്‍ പി.വി വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്‍ (റോഡുസുരക്ഷ), ട്രാക്ക് ജില്ലാ സെക്രട്ടറി വി.വേണുഗോപാലന്‍ (നേതൃത്വ പാഠവം ), ഡോക്ടര്‍ എ കെ വേണുഗോപാലന്‍ (പ്രഥമ ചികിത്സ ) എന്നിവര്‍ ക്ലാസെടുത്തു. വനിതാ എസ്.ഐ സിസി എബ്രഹാം വളണ്ടിയര്‍ കാര്‍ഡ് വിതരണം ചെയ്തു.യുണിറ്റ് സെക്രട്ടറി പി പ്രകാശന്‍ സ്വാഗതവും  പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments