ബേഡകം: (2020 March 07, www.samakalikamvartha.com)വാസ്‌ക്ക് ബേഡകം എപ്രില്‍ അഞ്ചു മുതല്‍ 11 വരെ കുണ്ടംകുഴിയില്‍ നടത്തുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി രൂപീകരിച്ച സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം കുണ്ടംകുഴിയില്‍ നടന്നു.
മുന്‍പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തന്‍ ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ സി രാമചന്ദ്രന്‍ അധ്യക്ഷനായി. കെ മുരളീധരന്‍, രാജേന്ദ്രന്‍ മൊട്ടമ്മല്‍, പ്രശാന്ത് പായം, ഒലീദ് കല്ലടക്കുറ്റി, ബിഎന്‍ സുരേഷ് സംസാരിച്ചു.കെ വിജയകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും ആര്‍ കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.
0 Comments