Saturday, 7 March 2020

റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും തോക്കുകളും വെടിയുണ്ടകളും ഉപേക്ഷിച്ച നിലയില്‍


കാസര്‍കോട്: (2020 March 07, www.samakalikamvartha.com)തളങ്കര റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി. തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ് രണ്ട് തോക്കുകളും ആറ് വെടിയുണ്ടകളും കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് തോക്കുകള്‍ കണ്ടെത്തിയത്. കേബിളിടുന്നതിനായി റോഡിന്റെ അരികില്‍ കുഴി എടുക്കുന്ന തൊഴിലാളികളാണ് ആദ്യം തോക്കുകള്‍ കണ്ടത്. സംഭവത്തില്‍ ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


SHARE THIS

Author:

0 التعليقات: