tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

കോഴികള്‍ക്ക് വധശിക്ഷ; ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയും കൊന്നു കത്തിക്കും, കാരണമിതാണ്

കോഴിക്കോട്: (2020 March 07, www.samakalikamvartha.com)പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ കോഴികള്‍ക്ക് വധശിക്ഷ. ഇവയെ കൊന്നു കത്തിച്ചുകളയും. കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലേയും കൊടിയത്തൂരിലേയും ഫാമുകളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയും കൊന്നുകളയും. രോഗം ബാധിച്ചതിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം രോഗം ആളുകളിലേക്ക് പടര്‍ന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.കൊടിയത്തൂരില്‍ 6,193 കോഴികളെയും കോഴിക്കോട് കോര്‍പ്പറേഷനില്‍ 3,524 കോഴികളേയും ചാത്തമംഗലം പഞ്ചായത്തില്‍ 3214 കോഴികളെയുമാണ് നശിപ്പിക്കുക. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ച് അംഗങ്ങളുള്ള 25 ടീമുകളെ സജ്ജമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും മൃഗസംരക്ഷണ മന്ത്രി കെ.രാജു അറിയിച്ചു.
 2016ലാണ് സംസ്ഥാനത്ത് ഇതിനുമുന്‍പ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുട്ടനാട് ഭാഗത്തെ താറാവുകള്‍ക്കായിരുന്നു അന്ന് രോഗം ബാധിച്ചത്.

Post a Comment

0 Comments