കണ്ണൂര്‍: (2020 Feb 27, www.samakalikamvartha.com)തയ്യില്‍ കടപ്പുറത്ത് ഒന്നര വയസുകാരനെ കരിങ്കല്ലുകള്‍ക്കിടയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയായ അമ്മ ശരണ്യയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. നിധിനാണ് അറസ്റ്റിലായത്. ശരണ്യയുടെ ഭര്‍ത്താവ് പ്രണവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാമുകനെ അറസ്റ്റ് ചെയ്തത്. മകനെ കൊലപ്പെടുത്താന്‍ ശരണ്യക്ക് പ്രേരണ നല്‍കിയത് കാമുകനാണെന്ന് സംശയിക്കുന്നതായി പ്രണവ് പോലീസില്‍ മൊഴി നല്‍കിയിരുന്നു. കാമുകനായ നിധിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യാനെന്ന വ്യാജേന സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് നിധിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊലപ്പെടുത്തിയതിന്റെ തലേദിവസം ശരണ്യയും കാമുകനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കാമുകനൊപ്പം കഴിയാനാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് നല്‍കിയ മൊഴി. ശരണ്യയും കാമുകനും നടത്തിയ വാട്‌സ്ആപ് സന്ദേശം പൊലീസ് പരിശോധിച്ചിരുന്നു. കുഞ്ഞിനെ ഒഴിവാക്കിയാല്‍ ശരണ്യയെ സ്വീകരിക്കാമെന്ന് നിധിന്‍ വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു.
0 Comments