tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ക്രിക്കറ്റ് ലോകകപ്പ് സംപ്രേഷണം ചെയ്യാന്‍ ദുരദര്‍ശന് അനുമതി

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകകപ്പ് സംപ്രേഷണം ചെയ്യാന്‍ ദൂരദര്‍ശന് സുപ്രീംകോടതിയുടെ അനുമതി. ദുരദര്‍ശന്‍ ലോകകപ്പ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനെതിരെ ഔദ്യോഗിക പ്രക്ഷേപകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വധി.

പ്രസാര്‍ ഭാരതിക്ക് ലോകകപ്പ് മത്സരങ്ങള്‍ കേബിള്‍ശൃംഖല വഴി സംപ്രേഷണം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. കേബിള്‍ ഓപ്പറേറ്റേഴ്‌സിന് സൗജന്യമായി മത്സരങ്ങളുടെ സംപ്രേഷണം നല്‍കാന്‍ ദൂരദര്‍ശന് അവകാശമില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് പ്രസാര്‍ ഭാരതി സുപ്രീംകോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു.

ദൂരദര്‍ശന്‍ കേബിള്‍ശൃംഖലയിലൂടെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് തങ്ങള്‍ക്ക് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് കാണിച്ചായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സ് കോടതിയെ സമീപിച്ചത്. ക്രിക്കറ്റ് ലോകകപ്പിനായി തങ്ങള്‍ കോടികള്‍ മുതല്‍മുടക്കിയിട്ടുണ്ടെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സ് വ്യക്തമാക്കി.

Post a Comment

0 Comments