നോയിഡ: ജാഹ്നവി കേസിനു ശേഷം ഡല്‍ഹിയില്‍ നിന്ന് ഒരു കുട്ടിയെ കൂടി കാണാതായി. അഭിനവ് എന്ന ഒരു വയസുകാരനെയാണ് നോയിഡയിലെ വീടിനു മുന്നില്‍ നിന്ന് കാണാതായത്.
സെപ്റ്റംബര്‍ 26 ന് ഉച്ചക്കു ശേഷമാണ് ഗെയിറ്റു സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും എഫ്.ഐ.ആറിന്‍്റെ കോപ്പി നല്‍കുകയോ പൊലീസ് ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിക്കുകയോ ചെയ്തില്ളെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
സെപ്റ്റംബര്‍ 28 ന് ഇന്ത്യാ ഗേറ്റില്‍ നിന്ന് കാണാതായ ജാഹ്നവി എന്ന മൂന്നു വയസുകാരിയെ ഏഴുദിവസങ്ങള്‍ക്ക് ശേഷം തല മൊട്ടയടിച്ച് കഴുത്തില്‍ ടാഗ് തൂക്കിയ രീതിയില്‍ ഡല്‍ഹിയില്‍ നിന്നു തന്നെ കണ്ടത്തെിയിരുന്നു. സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സന്ദേശങ്ങളാണ് കുട്ടിയെ കണ്ടത്തെുന്നതിനു സഹായിച്ചത്.
സംഭവത്തിനു ശേഷം നോയിഡയില്‍ നിന്നും ഒരു വയസുകാരനെ കൂടി കാണാതായത് തലസ്ഥാന നഗരത്തില്‍ കുട്ടികള്‍ സുരക്ഷിതരല്ളെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
0 Comments