അഹമ്മദാബാദ്: ഹാരപ്പന്‍ സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്ന കച്ചിലെ ധോലാവിരയില്‍ നിന്ന് 5000 വര്‍ഷങ്ങള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തി. മോഹന്‍ ജെദാരോയില്‍ കണ്ടത്തെിയ ഗ്രേറ്റ് ബാത്ത് എന്ന പൊതുകുളിക്കടവിനേക്കാള്‍ മൂന്നിരട്ടി വലുപ്പമുള്ളതാണ് കച്ചില്‍ കണ്ടെത്തിയിരിക്കുന്നത്.
ധോലാവിര തടാകത്തിന് കിഴക്കുഭാഗത്തു നിന്നാണ് പുരാവസ്തു വകുപ്പ് ഹാരപ്പന്‍ സംസ്കാരത്തിന്‍റെ ഭാഗമായ ജലസംഭരണി കണ്ടെത്തിയിരിക്കുന്നത്. മോഹന്‍ ജെദാരോയിലെ ‘ഗ്രേറ്റ് ബാത്തിന്’ 12 മീറ്റര്‍ നീളവും 7 മീറ്റര്‍ വീതിയും 2.4 മീറ്റര്‍ താഴചയുമാണുള്ളത്.
ദീര്‍ഘ ചതുരാകൃതിയില്‍ 73.4 മീറ്റര്‍ നീളവും 29.3 മീറ്റര്‍ വീതിയും 10 മീറ്റര്‍ താഴ്ചയുമുള്ള ജലസംഭരണിയാണിത്. പാട്നയില്‍ ഉദ്ഖനനം ചെയ്തു കണ്ടത്തെിയ കിണര്‍ ‘ക്യൂന്‍ ഓഫ് സ്റ്റെപ്വെല്‍സ്’ എന്ന പേരില്‍ യുനെസ്കോ പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ഡിസംബറിലാണ് സിന്ധുനദീതടസംസ്കാരത്തിന്‍റെ കേന്ദ്രമായ ഹാരപ്പ സ്ഥിതി ചെയ്തിരുന്ന കച്ചില്‍ ഉദ്ഖനനം ചെയ്യാനുള്ള സ്ഥലം സര്‍വേ ചെയ്തത്. ഏറ്റവും വലിയ അഞ്ചു ഹാരപ്പന്‍ നഗരങ്ങളില്‍ ഒന്നില്‍ വലിയ തടാകമോ തീരപ്രദേശമോ ഉണ്ടാകുമെന്ന നിഗമനത്തില്‍ നടത്തിയ ഉദ്ഖനനത്തിലാണ് കിണര്‍പടവുകള്‍ കണ്ടെത്തിയിരിക്കുന്നത്.
0 Comments