tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ദീപാവലിക്ക് നിക്ഷേപിക്കാവുന്ന അഞ്ച് മികച്ച ഓഹരികള്‍

കഴിഞ്ഞ ദീപാവലിക്ക്‌ശേഷം ഇതുവരെ ഓഹരി വിപണിയിലുണ്ടായ നേട്ടം 23 ശതമാനമാണ്. ഇത്രയും നേട്ടമുണ്ടാക്കിയ മറ്റ് നിക്ഷേപമാര്‍ഗങ്ങള്‍ ഉണ്ടെന്ന് തോന്നുന്നില്ല. അതേസമയം, ആഗോള വിപണികളെ പിടികൂടിയിരിക്കുന്ന മാന്ദ്യസൂചനകള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയത് കഴിഞ്ഞ ദിവസങ്ങളില്‍ കാണുകയും ചെയ്തു.

മഹാരാഷ്ട്രയിലെയും ഹരിയാണയിലെയും ബിജെപിയുടെ പടയോട്ടമാണ് ദീപാവലിക്കുമുമ്പ് വിപണിയില്‍ ശുഭസൂചന നല്‍കിയത്. തിരഞ്ഞെടുപ്പ് ഫലംവന്നതിന്റെ പിറ്റേന്നുതന്നെ വിപണികള്‍ കരുത്തരായി. സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നുകരുതുന്ന സാമ്പത്തിക പരിഷ്‌കാരനടപടികളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബുള്ളുകള്‍ ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്.

ഡീസല്‍ വിലനിയന്ത്രണം നീക്കിയത് രാജ്യത്തെ പണപ്പെരുപ്പം കുറയാനിടയാക്കും. അതിന്റെ പ്രതിഫലനമെന്നോണം മുഖ്യനിരക്കുകളില്‍ ആര്‍ബിഐ കുറവ് വരുത്തുകയും ഇതേതുടര്‍ന്ന് പലിശനിരക്കുകള്‍ താഴ്ത്താന്‍ ബാങ്കുകള്‍ തയ്യാറാകുകയും ചെയ്യും. ഇതെല്ലാം ഈ ദീപാവലിക്കുശേഷവും സൂചികകള്‍ക്ക് പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ കരുത്തുപകരും എന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തില്‍ വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മികച്ചനേട്ടം നല്‍കാവുന്ന ഓഹരികള്‍ ബ്രോക്കിങ് സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്നു.

ആക്‌സിസ് ബാങ്ക്
(379-501)
എയ്ഞ്ചല്‍ ബ്രോക്കിങ്-പ്രതീക്ഷിക്കുന്ന വില: 501
റെലിഗേര്‍ - പ്രതീക്ഷിക്കുന്ന വില: 480


ഐസിഐസിഐ ബാങ്ക്
(1506-1821)
കൊട്ടക് സെക്യൂരിറ്റീസ്-പ്രതീക്ഷിക്കുന്ന വില:1821

എസ്ബിഐ
(2522-3670)
ഐസിഐസിഐ ഡയറക്ട്: പ്രതീക്ഷിക്കുന്ന വില:3234
മോത്തിലാല്‍ ഒസ്വാള്‍: പ്രതീക്ഷിക്കുന്ന വില: 3670

ടാറ്റ മോട്ടോഴ്‌സ്
(475-620)
മോത്തിലാല്‍ ഒസ്വാള്‍: പ്രതീക്ഷിക്കുന്ന വില: 620

ക്രോംപ്ടണ്‍ ഗ്രീവ്‌സ്
(203-260)
ഷേര്‍ഖാന്‍: പ്രതീക്ഷിക്കുന്ന വില: 260
ഏയ്ഞ്ചര്‍ ബ്രോക്കിങ്: പ്രതീക്ഷിക്കുന്ന വില: 235

Post a Comment

0 Comments