യു എസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധരിച്ചിരുന്ന സ്വന്തം പേര് തുന്നിയ കോട്ട് ലേലം ചെയ്തു. 4.31 കോടി രൂപക്ക് ഗുജറാത്തില്‍ നിന്നുള്ള വജ്രവ്യാപാരിയായ ഹിതേഷ് ലാല്‍ജി ഭായ് പട്ടേലാണ് കോട്ട് സ്വന്തമാക്കിയത്.
സ്യൂട്ടിന് ലഭിച്ച തുക ഗംഗാനദിയുടെ ശുചീകരണത്തിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുമെന്ന് ലേലത്തിന് നേതൃത്വം നല്‍കിയ ഗുജറാത്ത് ആസ്ഥാനമായ സന്നദ്ധ സംഘടന അറിയിച്ചു. കോട്ടിനൊപ്പം നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം ലഭിച്ച മറ്റ് ഉപഹാരങ്ങളും ലേലത്തിന് വെച്ചിട്ടുണ്ട്.
സ്വന്തം പേര് തുന്നിയ കോട്ട് ധരിച്ചെത്തിയ മോദിയുടെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

0 Comments