ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. ശബ്‌ദ വോട്ടോടെയാണ് ബില്‍ സഭ പാസാക്കിയത്. ധനകാര്യ ബില്ലായതിനാല്‍ രാജ്യ സഭയുടെ അംഗീകാരം ലഭിച്ചില്ലെങ്കിലും സര്‍ക്കാരിന് നിയമം നടപ്പാക്കാം.
എന്നാല്‍ ആധാര്‍ ബില്‍ ധനകാര്യ ബില്ലായി അവതരിപ്പിച്ച സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ബില്‍ സ്‌റ്റാന്റിംഗ് കമ്മിറ്റിയ്‌ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ആധാര്‍ കാര്‍ഡിനായി വ്യക്‌തികളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി സഭയില്‍ ഉറപ്പ് നല്‍കി.

0 Comments