tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

പണം നല്‍കി പ്രലോഭിപ്പിച്ച് പതിനാലുകാരനെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു; പിടിയിലായത് തളിപ്പറമ്പിലെ രണ്ടു വ്യാപാരികള്‍


തളിപ്പറമ്പ്: (2020 Feb 21, www.samakalikamvartha.com)പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. തളിപ്പറമ്പ് മാര്‍ക്കറ്റില്‍ മത്സ്യകച്ചവടം നടത്തുന്ന റസാക്ക്, ഉന്തുവണ്ടിയില്‍ പഴക്കച്ചവടം നടത്തുന്ന ജബ്ബാര്‍ എന്നിവരാണ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്.  കഴിഞ്ഞ വര്‍ഷം നവംബര്‍ 27നാണ് സംഭവം നടന്നത്.  രാത്രി എട്ടിന് സുഖമില്ലാത്ത മാതാവിനെ ആശുപത്രിയിലെത്തിച്ച് മടങ്ങിയ പതിനാലുകാരനെ റസാക്ക് നിര്‍ബന്ധിപ്പിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട്  ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കി. പണം കൊടുത്ത് പ്രലോഭിപ്പിച്ച് പഴക്കച്ചവടക്കാനായ ജബ്ബാര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നു. ഇരുവരെയും വ്യാഴാഴ്ച വൈകീട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

Post a Comment

0 Comments