tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

അവിനാശി ബസപകടം; മരിച്ചവരില്‍ പയ്യന്നൂര്‍ സ്വദേശിയും; 12 പേരെ തിരിച്ചറിഞ്ഞു


കോയമ്പത്തൂര്‍: (2020 Feb 20, www.samakalikamvartha.com)സേലം ബൈപ്പാസില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും കണ്ടെയ്‌നറും ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ പയ്യന്നൂര്‍ സ്വദേശിയും. ബംഗലൂരുവില്‍ ജോലി ചെയ്യുന്ന പയ്യന്നൂര്‍ കാനത്തെ എന്‍ വി സനൂപ് (28) ആണ് മരിച്ചത്. പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ എന്‍.വി ചന്ദ്രന്റെയും ശ്യാമളയുടെയും മകനാണ്. സഹോദരി: സബിന. അതേസമയം അപകടത്തില്‍ മരണപ്പെട്ട പന്ത്രണ്ടുപേരെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശി ഐശ്വര്യ, തൃശൂര്‍ അണ്ടത്തോട് കള്ളിവളപ്പില്‍ നസീഫ് മുഹമ്മദ് അലി (24), പാലക്കാട് ചീമാറ കൊണ്ടപ്പുറത്ത് കളത്തില്‍ രാഗേഷ് (35), പാലക്കാട് ശാന്തി കോളനി നയങ്കര വീട്ടില്‍ ജോണിന്റെ ഭാര്യ റോഷാന, തൃശൂര്‍ പുറനയുവളപ്പില്‍ ഹനീഷ് (25), എറണാകുളം അങ്കമാലി തുറവൂര്‍ സ്വദേശി കിടങ്ങേന്‍ ഷാജു ഷൈനി ദമ്പതികളുടെ മകന്‍ ജിസ്‌മോന്‍ ഷാജു (24), പാലക്കാട് ഒറ്റപ്പാലം ഉദയനിവാസില്‍ ശിവകുമാര്‍ (35), തൃശൂര്‍ ഒല്ലൂര്‍ അപ്പാടന്‍ വീട്ടില്‍ ഇഗ്‌നി റാഫേല്‍ (39), കര്‍ണാടകയിലെ തുംകൂര്‍ സ്വദേശി കിരണ്‍ കുമാര്‍ എം.എസ് (33) എന്നിവരെയാണു തിരിച്ചറിഞ്ഞത്. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പെരുമ്പാവൂര്‍ വലവനത്ത് വീട്ടില്‍ വി.ഡി. ഗിരീഷ് (43), കണ്ടക്ടര്‍ എറണാകുളം ആരക്കുന്നം വല്ലത്തില്‍ വി.ആര്‍. ബൈജു (42) എന്നിവരും മരിച്ചു.
കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ പാലക്കാട് സ്വദേശി ഹേമരാജ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മൃതദേഹങ്ങള്‍ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി 10 ലക്ഷം രൂപ നല്‍കും. അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ ഉടന്‍ കൈമാറുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.
മരിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതവും കൈമാറും. കെഎസ്ആര്‍ടിസിയുടെ ഇന്‍ഷുറന്‍സ് തുകയാണ് കൈമാറുന്നത്.
--------
റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരമുള്ള യാത്രക്കാരുടെ പേരും ഇറങ്ങേണ്ട സ്റ്റോപ്പും.

1. ഐശ്വര്യ (എറണാകുളം)
2. ഗോപിക ടി.ജി (എറണാകുളം)
3. കരിഷ്മ കെ. (എറണാകുളം)
4. പ്രവീണ്‍ എം.വി (എറണാകുളം)
5. നസീഫ് മുഹമ്മദ് (തൃശൂര്‍)
6. എം.സി. മാത്യു (എറണാകുളം)
7. സന്തോഷ് കുമാര്‍ കെ (പാലക്കാട്)
8. തങ്കച്ചന്‍ കെ.എ (എറണാകുളം)
9. രാഗേഷ് (പാലക്കാട്)
10. ആര്‍. ദേവി ദുര്‍ഗ (എറണാകുളം)
11. ജോഫി പോള്‍ സി. (തൃശൂര്‍)
12. അലന്‍ സണ്ണി (തൃശൂര്‍)
13. പ്രതീഷ് കുമാര്‍ (പാലക്കാട്)
14. ശ്രീലക്ഷ്മി മേനോന്‍ (തൃശൂര്‍)
15. റോസിലി (തൃശൂര്‍)
16. സോന സണ്ണി (തൃശൂര്‍)
17. കിരണ്‍ കുമാര്‍ എം.എസ് (തൃശൂര്‍)
18. മാനസി മണികണ്ഠന്‍ (എറണാകുളം)
19. ജോര്‍ഡിന്‍ പി. സേവ്യര്‍ (എറണാകുളം)
20. അനു മത്തായി (എറണാകുളം)
21. ഹനീഷ് (തൃശൂര്‍)
22. ജിസ്‌മോന്‍ ഷാജു (എറണാകുളം)
23. മധുസൂദന വര്‍മ (തൃശൂര്‍)
24. ആന്‍ മേരി (എറണാകുളം)
25. അനു കെ.വി (തൃശൂര്‍)
26. ശിവകുമാര്‍ (പാലക്കാട്)
27. ബിന്‍സി ഇഗ്‌നി (എറണാകുളം)
28. ഇഗ്‌നി റാഫേല്‍ (എറണാകുളം)
29. ബിനു ബൈജു (എറണാകുളം)
30. യേശുദാസ് കെ.ഡി (എറണാകുളം)
31. ജിജേഷ് മോഹന്‍ദാസ് (തൃശൂര്‍)
32. ശിവശങ്കര്‍ പി. (എറണാകുളം)
33. ജെമിന്‍ ജോര്‍ജ് ജോസ് (എറണാകുളം)
34. ജോസുകുട്ടി ജോസ് (എറണാകുളം)
35. അജയ് സന്തോഷ് (തൃശൂര്‍)
36. തോംസണ്‍ ഡേവിസ് (തൃശൂര്‍)
37. രാമചന്ദ്രന്‍ (തൃശൂര്‍)
38. മാരിയപ്പന്‍ (തൃശൂര്‍)
39. ഇഗ്‌നേഷ്യസ് തോമസ് (തൃശൂര്‍)
40. റേസ് സേയ്റ്റ് (എറണാകുളം)
41. അലന്‍ ചാള്‍സ് (എറണാകുളം)
42. വിനോദ് (തൃശൂര്‍)
43. എസ്.എ. മാലവാദ് (എറണാകുളം)
44. നിബിന്‍ ബേബി (എറണാകുളം)
45. ഡമന്‍സി റബേറ (എറണാകുളം)
46. ക്രിസ്റ്റോ ചിറക്കേകാരന്‍ (എറണാകുളം)
47. അഖില്‍ (തൃശൂര്‍)

അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചത്

ജെമിന്‍ ജോര്‍ജ് ജോസ് (എറണാകുളം)
അലന്‍ ചാള്‍സ് (എറണാകുളം)
ശ്രീലക്ഷ്മി മേനോന്‍ (തൃശൂര്‍)
കരിഷ്മ കെ. (എറണാകുളം)
വിനോദ് (തൃശൂര്‍)
ഡമന്‍സി റബേറ (എറണാകുളം)
അജയ് സന്തോഷ് (അങ്കമാലി)
ക്രിസ്റ്റോ ചിറക്കേകാരന്‍ (എറണാകുളം)

Post a Comment

0 Comments