പാലക്കാട്: (2020 Feb 20, www.samakalikamvartha.com)കോയമ്പത്തൂര്‍ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നറും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്നു ബസ് അവിനാശിയില്‍ വച്ച് എതിര്‍വശത്ത് നിന്നും വരികയായിരുന്നു കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. മരിച്ചവരിലേറെയും മലയാളികളാണ്. പരിക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഡിവൈഡര്‍ മറികടന്ന് ലോറി എത്തിയതാണ് അപകടത്തിന് കാരണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.അപകടത്തില്‍പ്പെട്ട ബസ് ഫെബ്രുവരി 17 നാണ് എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് പോയത്. ബസ് 18 വൈകിട്ട് മടങ്ങേണ്ടതായിരുന്നു. എന്നാല്‍, യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ഇന്നലെ രാത്രി ആണ് തിരിച്ചത്. രക്ഷാപ്രവര്‍ത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പിന്നീട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും പൊലീസും സ്ഥലത്തെത്തി.
--
0 التعليقات: