കണ്ണൂര്‍: (2020 Feb 19, www.samakalikamvartha.com)കാമുകനോടൊപ്പം ജീവിക്കാന്‍ ഒന്നരവയസുകാരനായ പിഞ്ചുകുഞ്ഞിനെ അരുംകൊല ചെയ്ത നീചയായ അമ്മക്കെതിരെ വന്‍ജനരോഷം. കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസുകാരനായ മകനെ കടലിലെറിഞ്ഞ് കൊന്ന അമ്മ ശരണ്യ(24)യുമായി പോലീസ് തെളിവെടുപ്പിനെത്തിയപ്പോഴാണ് കൊലപാതകിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടിയത്. ബുധനാഴ്ച രാവിലെ നടന്ന തെളിവെടുപ്പില്‍ സ്ത്രീകളടക്കമുള്ള ജനങ്ങള്‍ അസഭ്യവര്‍ഷവുമായി പാഞ്ഞടുത്തു. കുഞ്ഞിനെകൊന്ന അമ്മക്കുള്ള ശിക്ഷ ഞങ്ങള്‍ വിധിക്കാമെന്ന് നാട്ടുകാരില്‍ ചിലര്‍ വിളിച്ചുപറഞ്ഞ് രോഷാകുലരായി. എന്തിനാ കുട്ടിയെ കൊന്നത്, നമ്മള്‍ക്ക് തന്നൂടായിരുന്നോ ഇറക്കിവിട് അവളെ നമ്മള്‍ കൈകാര്യം ചെയ്യാം തുടങ്ങി പൂരത്തെറിയായിരുന്നു പിന്നീട്. ഉന്തും തള്ളിനിടേ പ്രതിയെ മര്‍ദിക്കാനുള്ള ശ്രമവുമുണ്ടായി. 'പോലീസ് അവളെ വിട്ടയക്കണം ബാക്കി ഞങ്ങള് ചെയ്യും, ആ കുഞ്ഞിനെ എവിടെ എറിഞ്ഞോ അവിടെയാണ് അവളുടെയും അവസാനം. ഈ നാട്ടില്‍ ഇത്രയും ക്രൂരയായ ഒരു സ്ത്രീ ഉണ്ടെന്നത് ഞങ്ങള്‍ക്കും അപമാനമാണ്. അമ്മമാരായ ഞങ്ങളുടെ നെഞ്ചത്ത് ചവിട്ടിയാണ് അവള്‍ പോയത്' അയല്‍ക്കാര്‍ പറഞ്ഞു. ശരണ്യക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് മുന്‍ കരുതെലെന്ന നിലയില്‍ നേരത്തെ തന്നെ വന്‍ പോലീസ് സന്നാഹം കടപ്പുറത്തെത്തിയിരുന്നു. ഒരുകൂസലുമില്ലാതെയാണ് ശരണ്യ കൊലപാതക രീതി പോലീസിനോട് വിവരിച്ചത്. കുറ്റബോധമുണ്ടെന്ന് മാധ്യമങ്ങളോട് ശരണ്യ പറഞ്ഞു. അതേസമയം കൊലയ്ക്ക് ശേഷം ശരണ്യയും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ പ്രൊഫൈല്‍ പിക്ചര്‍ പോലും വിയാന്റെ ചിത്രമാണ്. ഇതടക്കം കുട്ടിയുടെ നിരവധി ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ നിറയെ. ഭര്‍ത്താവ് പ്രണവിനൊപ്പമുള്ള ചിത്രങ്ങള്‍ ഇവര്‍ ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിരുന്നു.
0 Comments