കാസര്‍കോട്: (2020 Feb 19, www.samakalikamvartha.com)പത്രപ്രവര്‍ത്തകരും ജൈവകാര്‍ഷിക രംഗത്തേക്ക്. കേരള കര്‍ഷക ക്ഷേമ വകുപ്പ് ആണ് പത്രപ്രവര്‍ത്തകര്‍ക്കായി തൈകള്‍ നല്‍കിയത്. ജീവനി പദ്ധതിയുടെ ഭാഗമായി കാസര്‍കോട് നഗരസഭ കൃഷിഭവന്‍ മുളപ്പിച്ചെടുത്ത നടീല്‍ വസ്തുക്കള്‍ കൈമാറി. മുളക്, വഴുതന, കയ്പക്ക, വെണ്ട, നരമ്പന്‍, പയര്‍, മഞ്ഞള്‍, കക്കിരി, മുള്ളങ്കി തുടങ്ങിയ തൈകളാണ് വിതരണം ചെയ്തത്. യുവകര്‍ഷകനും ജയ്ഹിന്ദ് ടിവി കാമറാമാനുമായ ജിതേന്ദ്ര ഡി.കെയ്ക്ക് തൈകള്‍ കൈമാറി കൃഷി ഓഫീസര്‍ പി.ഉബൈദ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, സെക്രട്ടറി കെ.വി.പത്മേഷ്, ഷൈജു പിലാത്തറ, പ്രദീപ് നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments