കാസര്‍കോട്: (2020 Feb 19, www.samakalikamvartha.com)ഉത്തരകേരളത്തിലെ പ്രസിദ്ധമായ പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഭരണിമഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച ഭരണിമഹോത്സവത്തിന് കൊടിയേറും. അനുഷ്ഠാന ചടങ്ങുകള്‍ക്കു ശേഷം രാത്രി 12.30 മണിക്ക് കൊടിയേറ്റ ചടങ്ങും തുടര്‍ന്ന് കരിപ്പോടി പ്രാദേശിക സമിതിയുടെയും കരിപ്പോടി പ്രദേശ് യു.എ.ഇ. കമ്മിറ്റിയുടെയും വകയായി ആചാരവെടിക്കെട്ടും നടക്കും. 21ന് രാവിലെ ഭൂതബലി ഉത്സവം. ഉച്ചയ്ക്ക് 12.30 മണിമുതല്‍ ക്ഷേത്ര ഖത്തര്‍ കമ്മിറ്റി വകയായി അന്നദാനം. ശനിയാഴ്ച രാവിലെ 7മണിക്ക് താലപ്പൊലി. ഞായറാഴ്ചയാണ് പ്രധാന ഉത്സവമായ ആയിരത്തിരി മഹോത്സവം. ആയിരത്തിരി എഴുന്നള്ളത്ത് ഭണ്ഡാരവീട്ടില്‍ നിന്നും ആരംഭിച്ച് ക്ഷേത്രത്തില്‍ പ്രദക്ഷിണം ആരംഭിക്കും. ആയിരത്തിലധികം ദീപങ്ങള്‍ ആ സമയം ക്ഷേത്രത്തില്‍ പ്രകാശം ചൊരിയും.തിങ്കളാഴ്ച പുലര്‍ച്ചയോടെ കൊടിയിറങ്ങി ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നള്ളുന്നതോടെ ഭരണി മഹോത്സവത്തിന് സമാപനമാകും.23 ന് വൈകുന്നേരം മുതല്‍ പിറ്റേന്ന് പുലര്‍ച്ച വരെ ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസ്സുകളും പ്രത്യേക സര്‍വ്വീസ് നടത്തും. 24ന് മംഗലാപുരംനാഗര്‍കോവില്‍ പരശുരാം എക്പ്രസ്സ്, മംഗലാപുരം നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, എന്നീ ട്രെയിനുകള്‍ക്ക് കോട്ടിക്കുളം റെയില്‍വെസ്റ്റേഷനില്‍ പ്രത്യേകം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഭരണസമിതി പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍, കൃഷ്ണന്‍ പാത്തിക്കാല്‍ (വൈസ് പ്രസിഡണ്ട്), പി.പി.ചന്ദ്രശേഖരന്‍ (വൈസ് പ്രസിഡണ്ട്), ഉദയമംഗലം സുകുമാരന്‍ (ജനറല്‍ സെക്രട്ടറി), കൃഷ്ണന്‍ ചട്ടഞ്ചാല്‍ (ട്രഷറര്‍) എന്നിവര്‍ പങ്കെടുത്തു.
0 Comments