tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ബാലപീഡനത്തിനെതിരെ ജനമൈത്രി പോലീസ് കാന്‍ഡില്‍ ലൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു



കാസര്‍കോട്: (2020 feb 05, Samakalikam Vartha)ബാലപീഡനത്തിനെതിരെ സാമൂഹ്യ മനസാക്ഷി ഉണര്‍ത്തുന്നതിന് കാസര്‍കോട് ജനമൈത്രി പോലിസ് നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി മെഴുക് തിരി കത്തിച്ച് നഗര പ്രദക്ഷിണം നടത്തി. സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ  പി ഉണ്ണികൃഷ്ണന്‍, അജിത എന്നിവര്‍ ചേര്‍ന്ന് മെഴുക് തിരി കത്തിച്ച് ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ റൈറ്റര്‍ രാജേന്ദ്രന്‍, ജനമൈത്രി പോലീസ് ബീറ്റ് ആഫീസര്‍മാരായ മധു കരക്കടവത്ത്, പ്രവീണ്‍ എച്ച് ആര്‍, ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ നേതാക്കളായ കൂക്കള്‍ ബാലകൃഷ്ണന്‍, ഹക്കിം പ്രിന്‍സ്, ഹര്‍ഷാദ് പൊവ്വല്‍, തായ്‌ക്കോണ്‍ഡോ പരിശീലകന്‍ ജയന്‍ പൊയിനാച്ചി, ഡോ.ശ്യാമള, മൊഹമ്മദ് ഒ.കെ എന്നിവര്‍ നേതൃത്വം നല്‍കി. തായ്‌ക്കോണ്‍ഡോ പരിശീലനം ലഭിച്ച പെണ്‍കുട്ടികളടക്കം ധാരാളം കുട്ടികള്‍യൂണിഫോമില്‍ രാത്രിയില്‍ നടത്തിയ കാന്‍ഡില്‍ ലൈറ്റ് മാര്‍ച്ചില്‍ പങ്കെടുത്തു.

Post a Comment

0 Comments