tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ഓട്ടത്തിനിടേ ഡ്രൈവര്‍ക്കു നെഞ്ച് വേദന; നിയന്ത്രണം വിട്ട ബസ് ഇലട്രിക് പോസ്റ്റുകളിലിടിച്ചു; ഒഴിവായത് വന്‍ ദുരന്തം




വെള്ളരിക്കുണ്ട്: (2020 feb 04, Samakalikam Vartha)ഓടുന്നതിനിടയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കു നെഞ്ചു വേദന അനഭവപ്പെട്ടു.  നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റുകള്‍ ഇടിച്ചു തെറിപ്പിച്ച ശേഷം റോഡരികിലെ മണ്‍കുഴിയില്‍ നിന്നു. ഒഴിവായത് വന്‍ ദുരന്തം.   യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ വെള്ളരിക്കുണ്ട് കൊന്നക്കാട് റോഡിലെ പുങ്ങംചാല്‍ റേഷന്‍ കടയ്ക്കടുത്താണ് അപകടം. കൊന്നക്കാട് നിന്നും ചെറുപുഴ വഴി പാലാ മുണ്ടക്കയം വഴി സര്‍വ്വീസ് നടത്തുന്ന ഷാജി മോട്ടോഴ്‌സിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ കാഞ്ഞിരപ്പള്ളി  സ്വദേശി സിബിക്കാ(44)ണ് നെഞ്ച് വേദനയുണ്ടായത്. കൊന്നക്കാട് നിന്നും പുറപ്പെട്ട ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു.
നാട്ടക്കല്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ഡ്രൈവര്‍ക്ക് ദേഹാസ്വസ്ത്യം അനുഭവ പെട്ടതായി യാത്രക്കാര്‍ പറയുന്നു. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്ത സ്രാവം ഉണ്ടായതോടെ പുങ്ങം ചാല്‍ സ്റ്റോപ്പില്‍ എത്തുന്നതിനു മുന്‍പുള്ള ഇറക്കത്തില്‍ വെച്ച് ബസിന്റെ നിയന്ത്രണം വിടുകയായിരുന്നു. പിന്നീട് റോഡിലെ ഇലക്ട്രിക് പോസ്റ്റുകള്‍ ഇടിച്ചു തെറിപ്പിച്ച ശേഷം റോഡ് വിട്ട് ബസ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുഴിയില്‍ ചെന്നാണ് നിന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഡ്രൈവര്‍ സിബിയെ വെള്ളരിക്കുണ്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ആശുപത്രിയിലേക്കും മാറ്റി. അപകടത്തെ തുടര്‍ന്ന് ഈ ഭാഗങ്ങളിലെ വൈദ്യുതി ബന്ധം താറുമാറായി.

Post a Comment

0 Comments