കൊച്ചി: നാളികേര സംസ്‌കരണത്തിനും ഉത്പന്ന വൈവിധ്യവത്കരണത്തിനുമായുള്ള 27 പദ്ധതികള്‍ക്ക് നാളികേര ടെക്‌നോളജി മിഷന്റെ അനുമതി. 36.46 കോടി രൂപയുടെ പദ്ധതികളാണിവ. മൂന്ന് നീര പദ്ധതികള്‍ക്കും അനുമതിയായിട്ടുണ്ട്. 43-ാമത് പ്രോജക്ട് അപ്രൂവല്‍ കമ്മിറ്റിയാണ് അനുമതി നല്‍കിയത്. 6.61 കോടി രൂപയുടെ സബ്‌സിഡിയും അനുവദിച്ചു. ആറ് ഗവേഷണ പദ്ധതികളും ഇതിലുണ്ട്.
സംസ്ഥാനത്തെ നാളികേര ഉത്പാദക കമ്പനികള്‍ സമര്‍പ്പിച്ച 1278.82 ലക്ഷത്തിന്റെ മൂന്ന് പദ്ധതികള്‍ 119.14 ലക്ഷത്തിന്റെ സബസിഡിയോടെയാണ് അനുവദിച്ചത്. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ് അധ്യക്ഷനായ പ്രോജക്ട് അപ്രൂവല്‍ കമ്മിറ്റി കൊച്ചിയില്‍ നടത്തിയ പദ്ധതി വിശകലനത്തിന് ശേഷമയിരുന്നു തീരുമാനം.
26,000 ലിറ്റര്‍ നീര പ്രതിദിനം സംസ്‌കരിച്ചെടുക്കാന്‍ ശേഷിയുള്ള മൂന്ന് നീര പദ്ധതികള്‍ക്കും 1,60,000 നാളികേരം ദിവസേന സംസ്‌കരിച്ചെടുക്കാന്‍ ശേഷിയുള്ള ആറ് ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍ നിര്‍മാണ യൂണിറ്റുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
മൈസൂര്‍ സി.എഫ്.ടി.ആര്‍.ഐ. സയന്റിസ്റ്റ് ഡോ. എ.ജി. ഗോപാലകൃഷ്ണന്‍, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം കായംകുളം മേധാവി ഡോ. വി. കൃഷ്ണകുമാര്‍, നബാര്‍ഡ് എജിഎം ഡോ. പി. ഉഷാമണി, കൊച്ചി ഡയറക്ടറേറ്റ് ഓഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ഇന്‍സ്‌പെക്ഷനിലെ അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് അഡ്വൈസര്‍ ഡോ. അനില്‍കുമാര്‍ ആര്‍., ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എറണാകുളം ചീഫ് മാനേജര്‍ മാത്യു, നാളികേര വികസന ബോര്‍ഡ് ചീഫ് കോക്കനട്ട് ഡവലപ്‌മെന്റ് ഓഫീസര്‍ സുഗത ഘോഷ്, ഡോ. എം. അരവിന്ദാക്ഷന്‍, ഡോ. എ.കെ. നന്തി, ഹേമചന്ദ്ര, ഡോ. ഡി.എം. വാസുദേവന്‍ എന്നിവര്‍ കമ്മിറ്റിയില്‍ പങ്കെടുത്തു.

0 Comments