ഇഞ്ചിയോണ്‍: ഇന്ത്യയുടെ സൗരവ് ഘോഷാലിന് ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷ് സ്വര്‍ണം കൈയെത്തുംദൂരത്ത്. വനിതാ സിംഗിള്‍സില്‍ ദീപിക പള്ളിക്കല്‍ സെമിയില്‍ തോറ്റ് വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടപ്പോള്‍ പുരുഷ സിംഗിള്‍സില്‍ സൗരവ് ഘോഷാല്‍ ഫൈനലില്‍ പ്രവേശിച്ചു.
സെമിയില്‍ മലേഷ്യയുടെ ഓങ് ബെങ് ഹീയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൗരവ് തോല്‍പിച്ചത്. സ്‌കോര്‍: 11-9, 11-4, 11-5. മത്സരം 45 മിനിറ്റ് നീണ്ടുനിന്നു. ലോക പതിനാറാം റാങ്കുകാരനായ ഘോഷാല്‍ ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസിന്റെ ഫൈനലില്‍ ഇടം നേടുന്നത്. ദോഹ, ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസുകളില്‍ വ്യക്തിഗത വെങ്കലം നേടിയ സൗരവ് കഴിഞ്ഞ തവണ ടീമിനത്തിലും വെങ്കലം സ്വന്തമാക്കിയിരുന്നു.
ദീപികയിലൂടെ അഞ്ചാമത്തെ വെങ്കലമാണ് ഇന്ത്യ നേടിയത്. വനിതാ വിഭാഗം സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ മലേഷ്യയുടെ നിക്കോള്‍ ആന്‍ ഡേവിഡിനോട് ഏകപക്ഷീയമായ ഗെയിമുകള്‍ക്കാണ് ദീപിക തോറ്റത്. സ്്‌കോര്‍: 4-11, 4-11, 5-11. കഴിഞ്ഞ രണ്ട് ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം കുത്തകയാക്കിവച്ച നിക്കോള്‍ ഡേവിഡിന് ഒരുവേളയിലും വെല്ലുവിളി ഉയര്‍ത്താന്‍ ദീപികയ്്ക്ക് കഴിഞ്ഞിരുന്നില്ല.

0 Comments