ശബരിമല: പുതുവർഷപ്പുലരിയിൽ അയ്യപ്പ ദർശനത്തിന്റെ സുകൃതം നുകരാൻ പതിനായിരങ്ങൾ സന്നിധാനത്ത്. കാനന പാതകൾ തിങ്ങി നിറഞ്ഞ് അയ്യപ്പന്മാർ. പതിനെട്ടാംപടി കയറാൻ കിലോമീറ്റർ നീണ്ട ക്യൂ. പടി കയറി ദർശനത്തിന് 16 മണിക്കൂറിലേറെ നീളുന്ന കാത്തുനിൽപ്. മണ്ഡല കാലത്തെ അപേക്ഷിച്ച് എരുമേലിയിൽ പേട്ട തുളളി കാൽനടയായിട്ടാണ് തീർഥാടകർ ഏറെയും എത്തുന്നത്. അഴുമേട്, കരിമല എന്നിവ കയറുന്നത് അതികഠിനമാണ്. എങ്കിലും കാട്ടുപാതയിലൂടെ തീർഥാടകരുടെ ഒഴുക്കാണ്.
ഇടമുറിയാതെയാണ് ഇവർ നീങ്ങുന്നത്. 5 വർഷത്തിനിടെ കാട്ടുപാതയിലൂടെ ഇതുപോലെ ഭക്തരുടെ പ്രവാഹം ആദ്യമാണ്. കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, കരിയിലാംതോട്, മുക്കുഴി, കരിമല, വലിയാനവട്ടം എന്നിവിടങ്ങളിൽ എല്ലാം തിങ്ങിനിറഞ്ഞ് അയ്യപ്പന്മാരാണ്. പമ്പയിൽ ഭക്തരുടെ പ്രവാഹമായതോടെ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. പതിനെട്ടാംപടി കയറാനുളള നിര ശബരിപീഠം വരെയുണ്ട്. വൈകിട്ടും തിരക്കിനു കുറവില്ല. ഇതേ സ്ഥിതി രാത്രിയിലും തുടർന്നാൽ നിലയ്ക്കലിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന കണക്കുകൂട്ടലിൽ ആണ് പൊലീസ്.
പതിനെട്ടാംപടി കയറാൻ 16 മണിക്കൂർ വരെ കാത്തുനിൽക്കേണ്ടി വരുന്നതിനാൽ ഭക്ഷണവും വെള്ളവും ഇല്ലാതെ കൊച്ചുകുട്ടികൾ ഏറെയും തളർന്നു. ദേവസ്വം ബോർഡ് ബിസ്കറ്റ് കൊടുക്കുന്നുണ്ടെങ്കിലും എല്ലാവർക്കും കിട്ടുന്നില്ല. ക്യൂവിന് ഉള്ളിൽ ഉളളവർക്ക് ഇവ കിട്ടാറില്ല. ക്ഷീണിച്ച് അവശരായ കുട്ടികളെ തോളിലേറ്റി രക്ഷിതാക്കളും ഒപ്പമുള്ളവരും നീങ്ങുന്ന കാഴ്ചകൾ ഏറെയാണ്. വിശന്നു കരയുന്ന കുട്ടികളും ഉണ്ട്. പ്രാഥമികാവശ്യത്തിനു ക്യൂവിൽ നിന്ന് പുറത്തിറങ്ങിയാൽ പിന്നെ ഉള്ളിൽ കയറാൻ പൊലീസ് അനുവദിക്കാറില്ല. ഇതും ഭക്തരെ വിഷമത്തിലാക്കുന്നു.

0 Comments