പാറ്റ്‌ന: പെണ്ണുങ്ങളെ മിസ്‌ഡ് കോള്‍ അടിച്ചു വീഴ്‌ത്താറുള്ള വിരുതന്മാര്‍ സൂക്ഷിക്കുക. അധികമായാല്‍ ചിലപ്പോള്‍ ഈ തരികിട നിങ്ങളെ അഴിക്കുള്ളില്‍ കൊണ്ടെത്തിക്കും. നിലവില്‍ ബീഹാര്‍ പരീക്ഷിക്കാന്‍ തുടങ്ങുന്ന നിയമം കേരളം ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങള്‍ ഏറ്റെടുക്കുമോ എന്ന കണ്ടറിയാം.
പെണ്ണുങ്ങളെ ലക്ഷ്യമാക്കി അനാവശ്യ മിസ്‌ഡ് കോള്‍ അടിച്ച് ശല്യം ചെയ്യുന്നവരെ കയ്യോടെ പൊക്കിക്കൊള്ളാന്‍ സിഐഡി ഐജി അരവിന്ദ് പാണ്ഡേ ചൊവ്വാഴ്‌ച പ്രത്യേക സര്‍ക്കുലര്‍ തന്നെ പുറത്തിറക്കിയതായിട്ടാണ് വിവരം. ഇത്തരം കേസുകള്‍ അര്‍ഹമായ പ്രാധാന്യത്തോടെ എടുക്കുകയും അന്വേഷിക്കുകയും വേണമെന്ന് എല്ലാ സൂപ്രണ്ടന്മാര്‍ക്കും റെയില്‍ പോലീസിനും നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
പല ആവര്‍ത്തി വരുന്ന മിസ്‌ഡ് കോളുകള്‍ ഗൗരവമായ പ്രശ്‌നമാണ്. ഇത് സുരക്ഷിതത്വമില്ലായ്‌മയും മാനസീക പീഡനവുമാണെന്ന് നിര്‍ദേശത്തില്‍ പറഞ്ഞിട്ടുണ്ട്. ഒന്നോ രണ്ടോ തവണയാണ് മിസ്‌ഡ് കോളെങ്കില്‍ ഗൗരവം കാണിക്കേണ്ടെന്നും എന്നാല്‍ ഇത് ആവര്‍ത്തിച്ച് ഉണ്ടാകുകയാണെങ്കില്‍ പീഡനം എന്ന നിലയില്‍ എടുക്കാനാണ് പാണ്ഡേ പോലീസ് ഉദ്യോഗസ്‌ഥരോട് പറഞ്ഞിരിക്കുന്നത്. മിസ്‌ഡ് കോളില്‍ തുടങ്ങുന്ന പ്രണയങ്ങളും മറ്റും സ്‌ത്രീ പീഡനങ്ങളിലേക്ക് നയിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

0 Comments