ശ്രീനഗര്‍: പ്രളയം നാശം വിതച്ചതിനെ തുടര്‍ന്ന് ഇരുട്ടിലായ കശ്‌മീര്‍ താഴ്‌വരയില്‍ ഡോക്‌ടര്‍മാര്‍ പ്രസവ ശസ്‌ത്രക്രിയ നടത്തിയത് മെഴുകുതിരി വെട്ടത്തില്‍. ശ്രീനഗറിലെ വിവിധ ആശുപത്രികളിലായി ഡോക്‌ടര്‍മാര്‍ മാതാവിനെയും കുഞ്ഞിനെയും ജീവിതത്തിലേക്ക് വലിച്ചു കയറ്റിയത് മെഴുകുതിരി വെളിച്ചത്തില്‍. പ്രളയ സമയത്ത് കശ്‌മീരിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്നത് 3,500 പ്രസവമായിരുന്നു.
ഇതില്‍ ലാല്‍ ഡെഡ് ഹോസ്‌പിറ്റലില്‍ മാത്രം മെഴുകുതിരി വെട്ടത്തില്‍ നടന്നത് ആറ് പ്രസവ ശസ്‌ത്രക്രിയകള്‍. എല്ലാം വിജയം. താഴത്തെ നില മുഴുവന്‍ ഝലം നദിയില്‍ നിന്നുള്ള വെള്ളം കയറിയതിനെ തുടര്‍ന്ന് സെപ്‌തംബര്‍ 6 ന് പോയതാണ് ആശുപത്രിയിലെ വൈദ്യൂതി. ശനിയാഴ്‌ച വൈദ്യൂതി പോയതിന് പിന്നാലെ ഞായറാഴ്‌ച ജലനിരപ്പ് ഉയര്‍ന്നതോടെ ജനറേറ്ററും വെള്ളംകയറി കേടായി.
നടന്ന പ്രസവങ്ങളില്‍ നാലെണ്ണം സാധാരണ പ്രസവവമായിരുന്നു. എന്നാല്‍ രണ്ടെണ്ണം സിസേറിയനായിരുന്നു. ഓക്‌സിജന്‍ വിതരണവും അണുബാധ തടയാനുള്ള സംവിധാനങ്ങളുമെല്ലാം വെള്ളം കയറി നശിച്ചതിനെ തുടര്‍ന്ന് വലിയ അപകട സാധ്യതയിലാണ് കാര്യങ്ങളെല്ലാം നടന്നത്. വലിയ സാഹസമായിരുന്നെങ്കിലും കാര്യങ്ങളെല്ലാം ശരിയായി നടക്കാന്‍ ദൈവം തുണച്ചെന്നും അമ്മമാരും കുട്ടികളും എല്ലാവരും സുഖമായിട്ടിരിക്കുന്നതായും ഡോക്‌ടര്‍മാരുടെ സംഘം പറയുന്നു.
അത്യാവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ പാകത്തിന് പോര്‍ട്ടബില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സജ്‌ജമാക്കിയിരുന്നു. മഴയെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയെങ്കിലും സഹായം ചോദിച്ച് എത്തിയ യുവാക്കളാണ് ആശുപത്രിക്ക് മെഴുകുതിരിയും ശുദ്ധജലവും ആഹാരസാധനങ്ങളും എത്തിച്ച് കൊടുത്തത്. രക്ഷാ പ്രവര്‍ത്തകര്‍ നല്‍കിയ വസ്‌തുക്കള്‍ ഉപയോഗിച്ച് ആശുപത്രിയില്‍ തന്നെ നേരിയ തോതില്‍ ആഹാരമുണ്ടാക്കി എല്ലാവര്‍ക്കും വിതരണം ചെയ്‌തു.
വെള്ളം കയറിയെങ്കിലും ആശുപത്രിയുമായി ബന്ധപ്പെട്ട് ഒരു മരണം പോലും ഉണ്ടായില്ല. രോഗികളെയെല്ലാം സുരക്ഷാ ഇടങ്ങളിലേക്ക് മാറ്റാനായി. പ്രളയ ബാധിത പ്രദേശങ്ങളിലെ സ്വന്തം വീട്ടുകാരെ കുറിച്ച് പോലും ചിന്തിക്കാതെയാണ് ജീവനക്കാര്‍ ജോലി ചെയ്‌തതെന്നും ആശുപത്രി ഉന്നതോദ്യോഗസ്‌ഥര്‍ പറഞ്ഞു.

0 Comments