tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് - എന്‍സിപി സഖ്യം വേര്‍പിരിഞ്ഞു

മുംബൈ: സീറ്റുവിഭജന തര്‍ക്കത്തില്‍ തീരുമാനമാകാതെ ഭരണമുന്നണിയായ കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യവും വേര്‍പിരിഞ്ഞു.

പതിനഞ്ചുവര്‍ഷം നീണ്ട സഖ്യമാണ് വഴിപിരിഞ്ഞത്. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. അജിത് പവാര്‍ ഗവര്‍ണറെ കണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും. എന്‍സിപിയോട് കോണ്‍ഗ്രസ് കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് വേര്‍പിരിയലെന്നും പട്ടേല്‍ പറഞ്ഞു.

കുറഞ്ഞത് 135 സീറ്റും മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കലും ആവശ്യപ്പെട്ട എന്‍സിപിക്കുമുന്നില്‍ കോണ്‍ഗ്രസ് വഴങ്ങിയില്ല. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കേണ്ടിയിരുന്ന മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ 'എന്‍.സി.പി. വീട്ടുവീഴ്ച ചെയ്യട്ടെ' എന്ന നിലപാടിലായിരുന്നു. ഇതും എന്‍സിപിയെ ചൊടിപ്പിച്ചു.

ബുധനാഴ്ച കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത് തങ്ങളോട് ചര്‍ച്ച ചെയ്യാതെയാണ്. അത് തികച്ചും പ്രതിഷേധാര്‍ഹമായ കാര്യമാണെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

Post a Comment

0 Comments