മാഹി: (2020 feb 02, Samakalikam Vartha) നാലുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മാഹി ഈസ്റ്റ് പള്ളൂര്‍ സ്വദേശി വിപിന്‍ (34) ഫിലിപ്പിന്‍ സ്വദേശിനി ജന്നിഫര്‍ ഓക്കാപിഷിയോയുടെ കഴുത്തില്‍ മിന്നുകെട്ടി. ശനിയാഴ്ച ന്യൂമാഹി പെരിങ്ങാടി മാങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡപത്തിലായിരുന്നു വിവാഹം. പള്ളൂര്‍ സ്പിന്നിങ് മില്ലിന് സമീപം ആനിറ്റിയാണ്ടി പവിത്രന്റെയും ശ്യാമളയുടെയും മൂത്ത മകനാണ് വിപിന്‍.
യു.എ.ഇയിലെ അല്‍ഐനില്‍ കേക്ക് ആന്‍ഡ് ക്രം എന്ന സ്ഥാപനത്തില്‍ ഷെഫ് ആണ് വിപിന്‍. ജന്നിഫര്‍ ദുബായില്‍ ഫിറ്റ്‌നസ് ട്രെയിനറും. അടുത്തടുത്ത ഫ്‌ലാറ്റുകളിലായിരുന്നു താമസം. ഒരേ ജിംനേഷ്യത്തില്‍ വച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടത്. പിന്നീട് സൗഹൃദമായും പ്രണയമായും വളര്‍ന്നു.
ജന്നിഫറിന്റെ വീട്ടുകാരുടെ പൂര്‍ണ സമ്മതത്തോടെയായിരുന്നു വിവാഹം. എങ്കിലും അവര്‍ക്ക് വിവാഹച്ചടങ്ങുകള്‍ക്ക് എത്താന്‍ ആയില്ല. 27ന് യു.എ.ഇ ലേക്ക് തിരിക്കും.
0 Comments