വെള്ളരിക്കുണ്ട്: (2020 feb 02, Samakalikam Vartha) റബര്‍ പാലെടുക്കാന്‍ പോകുന്നതിനിടേ തേനീച്ചകളുടെ കുത്തേറ്റ് മരിച്ച കര്‍ഷകന്റെ മൃതദേഹം ഇന്നു സംസ്‌കരിക്കും. കൊന്നക്കാട്ടെ വട്ടക്കണ്ടത്തില്‍ ജയിംസി(53)നാണ് ശനിയാഴ്ച രാവിലെ തേനീച്ചകളുടെ കുത്തേറ്റത്. തേനീച്ചകള്‍ കൂട്ടംകൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട അയല്‍വാസികള്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിനു കൊന്നക്കാട്ട് സെന്റ് മാരിസ് പള്ളിയില്‍ നടക്കും. അഗാസമ്മയാണ് ഭാര്യ. മക്കള്‍: ജീന, അരുണ്‍.
0 Comments