Sunday, 2 February 2020

തളിപ്പറമ്പിലെ വസ്ത്രവ്യാപാരി കെ. ഇബ്രാഹിംകുട്ടിഹാജി നിര്യാതനായി

തളിപ്പറമ്പ്: (2020 feb 02, Samakalikam Vartha)നഗരത്തിലെ ജാസ്മിന്‍ സാരീസ് വസ്ത്ര വ്യാപാരി കെ ഇ എന്ന കെ. ഇബ്രാഹിംകുട്ടിഹാജി (65)നിര്യാതനായി.  കബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് തളിപ്പറമ്പ് വലിയ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍. പരേതരായ സി. മുഹമ്മദുകുഞ്ഞി ഹാജിയുടെയും കൊടിയില്‍ ഫാത്തിമയുടെയും മകനാണ്.
ഭാര്യ: ജുവൈരിയത്ത് (വളപട്ടണം). മക്കള്‍: സന (സോണി, കോയമ്പത്തൂര്‍), ഷമു (കണ്ണൂര്‍), ഡോ ഷമിത (ഏറണാകുളം). മരുമക്കള്‍: താഹിര്‍, നൗഷാദ്, ഡോ ഹസന്‍ ഷാഹിദ്. സഹോദരങ്ങള്‍: പരിയാരം മെഡിക്കല്‍ കോളേജ് മുന്‍ ഡയറക്ടര്‍ കെ മുഹമ്മദ് അഷ്‌റഫ് (ഗ്രാന്റ് തേജസ് വസ്ത്രാലയ, തളിപ്പറമ്പ്), അബ്ദുള്‍സലാം (ജാസ്മിന്‍ സാരീസ്, തളിപ്പറമ്പ്), ഖാലിദ് (ഗ്രാന്റ് തേജസ് വസ്ത്രാലയ, തളിപ്പറമ്പ്), ഖദീജ (പുഷ്പഗിരി), അലീമ (പുഷ്പഗിരി), പരേതനായ കെ മുസ്തഫ ഹാജി.


SHARE THIS

Author:

0 التعليقات: