Sunday, 2 February 2020

അയ്യപ്പനും കോശിയും: ചിത്രത്തിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി


കൊച്ചി: (2020 feb 02, Samakalikam Vartha)പൃഥ്വിരാജും ബിജു മേനോനും പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി. അനാര്‍ക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം സംവിധായകന്‍. ചിത്രം നിര്‍മിക്കുന്നത് കൊയിന്‍ മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും, പി.എം.ശശിധരനും ചേര്‍ന്നാണ്.
അന്ന രാജന്‍, സിദ്ദിഖ്, സാബുമോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ ,അനുമോഹന്‍ ജോണി ആന്റണി, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

SHARE THIS

Author:

0 التعليقات: