Sunday, 2 February 2020

യു.എ.ഇയില്‍ ഒരാള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു


ദുബൈ: (2020 feb 02, Samakalikam Vartha)യു.എ.ഇയില്‍ വീണ്ടും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. വൂഹാന്‍ പ്രവിശ്യയില്‍ നിന്നെത്തിയ ചൈനാ സ്വദേശിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന് അടിയന്തിരമായി അവശ്യചികിത്സകള്‍ ഉറപ്പാക്കിയതായും ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തേ ചൈനയില്‍ നിന്നെത്തിയ കുടുംബത്തിലെ നാലുപേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയിരുന്നു.

SHARE THIS

Author:

0 التعليقات: