tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

പ്ളാസ്റ്റിക്കിനെ ഗെറ്റൗട്ടടിച്ച് 2020

തിരുവനന്തപുരം: സംസ്ഥാനം പുതുവർഷത്തെ വരവേൽക്കുന്നത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളെ ഉപേക്ഷിച്ചുകൊണ്ടാണ്. 'പ്ലാസ്റ്റിക് മാലിന്യ മുക്ത കേരളം' എന്ന ലക്ഷ്യവുമായി പ്ളാസ്റ്റിക് നിർമാണവും വില്പനയും ഉപയോഗവും നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. 

നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന പ്ളാസ്റ്റിക് ഇന്ന് മുതൽ നിരോധിക്കപ്പെട്ട ഉത്പന്നമാണ്. പ്ളാസ്റ്റിക് സംസ്കരിക്കാൻ ഇനി സർക്കാർ സംവിധാനമുണ്ടാകില്ല. പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാൽ ക്രിമിനൽ കുറ്റമാകും.

വ്യാപാരികളുടെ എതിർപ്പുണ്ടെങ്കിലും നിരോധനത്തിൽ നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണ് സർക്കാർ.

2016 ൽ 50 മൈക്രോണിന് താഴെയുള്ള പ്ളാസ്റ്റിക് വസ്തുക്കൾ നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു.

നിരോധിക്കപ്പെട്ട ഉത്പന്നങ്ങൾ

അലങ്കാര വസ്തുക്കൾ
​പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പ്,​ സ്ട്രോ
കാരി ബാഗ്
ടേബിൾമാറ്റ്
വാഹനങ്ങളിൽ ഒട്ടിക്കുന്ന ഫിലിം
പ്ലേറ്റ്, ​കപ്പ്, ​സ്പൂൺ
പ്ലാസ്റ്റിക് പതാക
ജ്യൂസ് പായ്ക്കറ്റ്
പി.വി.സി ഫ്ലക്സ്
ഗാർബേജ് ബാഗ്
300 മില്ലിക്കു താഴെയുള്ള പെറ്റ് ബോട്ടിൽ

നിരോധനത്തിൽ നിന്ന് ഒഴിവാക്കിയത്
കയറ്റുമതി ചെയ്യുന്നതിനായി നിർമ്മിക്കുന്നവ.

ആരോഗ്യപരിപാലന രംഗത്ത് ഉപയോഗിക്കുന്നവ


കമ്പോസ്റ്റബിൾ പ്ളാസ്റ്റിക്കിൽ നിർമ്മിച്ചവ

മത്സ്യമാംസാദികൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് പായ്ക്കറ്റ്

ബെവ്കോ, കേരഫെഡ്, മിൽമ, കേരളവാട്ടർ അതോറിട്ടി തുടങ്ങിയവയുടെ ഉത്പന്നങ്ങളുടെ പായ്ക്കറ്റ്. പായ്ക്കറ്റുകൾ
ഇൗ സ്ഥാപനങ്ങൾ തിരിച്ചെടുക്കും.


നിരോധനം എന്തുകൊണ്ട്

സസ്യങ്ങൾക്കും ജന്തുക്കൾക്കുമെല്ലാം പ്ളാസ്റ്റിക് വലിയ ഭീഷണിയാണ്. മറ്റ് പദാർത്ഥങ്ങളെ അപേക്ഷിച്ച് കൂടുതൽ ഈടുനിൽക്കുന്നതും സൂക്ഷ്മജീവികളുടെ പ്രവർത്തനംവഴി വിഘടിക്കാത്തതുമായതിനാൽ പ്ളാസ്റ്റിക്മാലിന്യങ്ങൾ വലിയ പരിസ്ഥിതിപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

ഇവ അലിഞ്ഞുചേരാതെ മണ്ണിൽക്കിടന്ന് വേരുകളെ തടയും. മണ്ണിലെ സുക്ഷിരങ്ങളെ അടയ്ക്കും. നീരൊഴുക്കും നിലയ്ക്കും. പ്ളാസ്റ്റിക് മൃഗങ്ങളുടെ വയറ്റിലെത്തിയാൽ ദഹനവ്യവസ്ഥ സ്തംഭിക്കും. കടലിൽ പ്ളാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയാൽ കടൽജീവികളുടെ ആവാസവ്യവസ്ഥയും നശിക്കും. ഇനി പ്ളാസ്റ്റിക് കത്തിക്കാമെന്ന് വച്ചാൽ കാൻസർ ഉൾപ്പെടെ മാരകരോഗങ്ങൾക്കു കാരണമാകുന്ന വിഷവാതകമാകും പുറത്തുവരിക.

ശിക്ഷാനടപടികൾ


പ്ളാസ്റ്റിക് വിറ്റു എന്ന കുറ്റത്തിന് പ്രത്യേക ശിക്ഷയൊന്നുമില്ല, എന്നാൽ നിയമപരമായി നിരോധിക്കപ്പെട്ട വസ്തുക്കൾ വിറ്റഴിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഇതിന് പ്രസ്തുത നിയമമനുസരിച്ചുള്ള ശിക്ഷ ലഭിക്കും. പതിനായിരം രൂപമുതൽ അരലക്ഷം രൂപവരെ പിഴയോ തടവോ രണ്ടുംചേർത്തോ ലഭിക്കാം.

Post a Comment

0 Comments