ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിന്റെ ടെന്നിസ് ടീമിനത്തില്‍ ഇന്ത്യയുടെ വെല്ലുവളി ക്വാര്‍ട്ടര്‍ഫൈനലില്‍ അവസാനിച്ചു. പുരുഷ, വനിതാ ടീമുകള്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ കസാഖ്‌സ്താനോടാണ് ഒന്നിനെതിരെ രണ്ടു മത്സരങ്ങള്‍ക്ക് തോറ്റത്. രണ്ട് വിഭാഗങ്ങളിലും ഡബിള്‍സില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. വനിതാ വിഭാഗം ഡബിള്‍സില്‍ കസാഖ് ടീം ഒന്നാം സെറ്റിനിടെ പിന്‍വാങ്ങിയതോടെ ഇന്ത്യയ്ക്ക് വാക്കോവര്‍ ലഭിക്കുകയായിരുന്നു.
പുരുഷ വിഭാഗം ആദ്യ റബ്ബറില്‍ സനം സിങ് അലക്‌സാണ്ടര്‍ നെദോവ്‌യെസോവിനോട് ഏറെ പൊരുതിയശേഷമാണ് ടൈബ്രേക്കര്‍ സെറ്റുകളില്‍ തോല്‍വി വഴങ്ങിയത്. സ്‌കോര്‍: (6 (5)-7 (7), 6 (3)-7 (7)).
രണ്ടാം സിംഗിള്‍സ് റബ്ബറില്‍ യൂക്കി ഭാംബ്രി ഒരു സെറ്റ് നേടിയശേഷമാണ് മത്സരം വിട്ടുകൊടുത്തത്. സ്‌കോര്‍: (2-6, 7 (8)-6 (6), 6-1) ആദ്യ സെറ്റില്‍ അനായാസ തോല്‍വി വഴങ്ങിയ യൂക്കി രണ്ടാം സെറ്റ് ഒരു മണിക്കൂറും ഒന്‍പത് മിനിറ്റും നീണ്ടുനിന്ന ടൈബ്രേക്കറിലാണ് വാശിയേറിയ പോരാട്ടത്തിലൂടെ പിടിച്ചെടുത്തത്. എന്നാല്‍, 22 മിനിറ്റ് മാത്രം നീണ്ടുനിന്ന അവസാന സെറ്റില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ യൂക്കിക്ക് കഴിഞ്ഞില്ല. അവസാനത്തെ ഡബിള്‍സ് റബ്ബറില്‍ സായി സാകേതും ശരന്‍ ദിവിജും ആന്ദ്രെ ഗുലുബെവ്- അലക്‌സാണ്ടര്‍ നെദോവ്‌യെസോവ് സഖ്യം ഉയര്‍ത്തിയ കരുത്തുറ്റ വെല്ലുവിളി മറികടന്നാണ് ജയിച്ചത്. സ്‌കോര്‍: 7-5, 7-5. മത്സരം ഒരു മണിക്കൂറും 20 മിനിറ്റും നീണ്ടുനിന്നു.
വനിതാ വിഭാഗത്തില്‍ ആദ്യ സിംഗിള്‍സില്‍ പ്രാര്‍ഥന തോംബറെ യൂലിയ പുതിന്‍ത്‌സേവയോടും (3-6, 2-6) രണ്ടാം സിംഗിള്‍സില്‍ അങ്കിത റെയ്‌ന യരോസ്ലാവ ഷ്‌വെദോവയോടും (5-7, 6 (3)-7 (7)) ആണ് തോറ്റത്. ഡബിള്‍സില്‍ നടാഷ പല്‍ഹ-ഋഷിക സുന്‍കര സഖ്യം ഒന്നാം സെറ്റില്‍ ലീഡ് ചെയ്യുന്നതിിടെ യൂലിയ പുതിന്‍ത്‌സസേവ-കാമില കെരിംബയേവ സഖ്യം മത്സരം അവസാനിപ്പിക്കുകയായിരുന്നു.

0 Comments