തളിപ്പറമ്പ്: (2020 JAN 17, Samakalikam Vartha)ചികില്‍സാ ചെലവിനായി ഗാനമേള അലങ്കോലപെടുത്തിയ പോലീസ് നടപടിയില്‍ വിവാദമുയരുന്നു. ഇരു വൃക്കകളും തകരാറിലായി ആയിരത്തി അഞ്ഞൂറോളം ഡയാലിസിസിന് വിധേയനായ തേര്‍ത്തല്ലിയിലെ പി.പി.ബിജുവിന്റെ ചികിത്സാ ധനശേഖരണാര്‍ത്ഥമാണ് പാവങ്ങളുടെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രിയഅച്ചു പാട്ടു പാടാന്‍ എത്തിയത്. ഗാനമേളക്കിടേ ട്രാഫിക് പോലീസ് പരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നു. ട്രാഫിക് എസ്.ഐ പരിപാടി നടത്താന്‍ വിടില്ല എന്ന് ആക്രോശിച്ചതോടെ സംഘാടകരും കുഴങ്ങി.
ബിജുവിന്റെ ദയനീയ സ്ഥിതി ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചത് പ്രകാരമാണ് ഇവര്‍ 12 മണിക്കൂര്‍ നേരം ഗാനമേള നടത്താന്‍ തളിപ്പറമ്പിലെത്തിയത്. എസ്.ഐ പരിപാടി അലങ്കോലപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസും വെട്ടിലായി. പിന്നീട് എസ്.ഐയും സി.ഐയും ഇടപെട്ട് ഗാനമേള തുടരാന്‍ അനുവദിക്കുകയായിരുന്നു. തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് ചികില്‍സയില്‍ തുടരുന്ന പ്രിയഅച്ചു ഇത്രത്തില്‍ സഹജീവികളുടെ ചികില്‍സക്കായി നിരവധി ഗാനമേളകള്‍ നടത്തിയിട്ടുണ്ട്. സൗജന്യമായി ഗാനമേള നടത്തുന്ന ഇവര്‍ പൊതുജനങ്ങളില്‍ നിന്ന് പിരിഞ്ഞു കിട്ടുന്ന തുക ബിജുവിന്റെ ചികിത്സാ സഹായത്തിനായി നല്‍കുകയാണ് ചെയ്തുവരുന്നത്.

0 Comments