tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് രണ്ട് വെങ്കലം കൂടി

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിന്റെ മൂന്നാം ദിനം ഇന്ത്യയ്ക്ക് രണ്ട് വെങ്കലം കൂടി. വനിതകളുടെ സ്‌ക്വാഷില്‍ ദീപിക പള്ളിക്കലിന്റെയും വനിതാ ഷൂട്ടിങ് ടീമിന്റെയും വകയാണ് ഈ നേട്ടം. ഇന്ത്യ നേടുന്ന അഞ്ചാമത്തെ വെങ്കലാണിത്. ഒരു സ്വര്‍ണവും അഞ്ചു വെങ്കലവും അടക്കം മൊത്തം ആറു മെഡലാണ് ഇന്ത്യയ്ക്ക് ഇപ്പോഴുള്ളത്.

സ്‌ക്വാഷ് വനിതാ സിംഗിള്‍സ് സെമിയില്‍ മലേഷ്യയുടെ ലോക ഒന്നാം നമ്പര്‍ താരം ഡേവിഡ് ആന്‍ നിക്കോളിനോട് പരാജയപ്പെട്ടാണ് ദീപിക വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടത്. സ്‌കോര്‍: 4-11, 4-11, 5-11.

25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ വനിതാ ടീമാണ് വെങ്കലം നേടിയത്. ഹീന സിദ്ദു, അനിഷ സയ്യിദ്, രാഹി ജീവന്‍ സര്‍ണൊബാത് എന്നിവരടങ്ങുന്ന ടീം 1729 പോയിന്റോടെയാണ് വെങ്കലം നേടിയത്. അതേസമയം വനിതകളുടെ വ്യക്തിഗത 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവായ അയോണിക്ക പോളിന് ഏഴാമതെത്താനെ കഴിഞ്ഞുള്ളൂ.

Post a Comment

0 Comments