tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

വ്യാജ ഏറ്റുമുട്ടലുകളെ നിയന്ത്രിക്കാന്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

ഡല്‍ഹി : വ്യാജ ഏറ്റുമുട്ടലുകളെ നിയന്ത്രിക്കാന്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

ഏറ്റുമുട്ടല്‍ മരണങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്ത് സ്വതന്ത്ര അന്വേഷണം നടത്തണം.

ഏറ്റുമുട്ടല്‍ വിവരം മനുഷ്യാവകാശ കമ്മീഷനെയോ മജിസ്ട്രേറ്റിനെയോ അറിയിക്കണം.

അന്വേഷണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം

പോലീസ് ഏറ്റുമുട്ടലുകളില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉടനടിതന്നെ പാരിതോഷികങ്ങളോ സ്ഥാനക്കയറ്റങ്ങളോ നല്‍കാന്‍

പാടില്ല.

ഒരോ ഏറ്റുമുട്ടലുകളെക്കുറിച്ചും അതത് സംസ്ഥാനങ്ങളിലെ സിഐഡിയോ പ്രത്യേക പോലീസ് സംഘമോ അന്വേഷിക്കണം. സംഭവത്തെക്കുറിച്ച് സിആര്‍പിസിയിലെ

സെക്ഷന്‍ 176 പ്രകാരം മജിസ്‌ട്രേറ്റ് തലത്തിലും അന്വേഷണം നടത്തണം.

ഏറ്റമുട്ടലിനിടെ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കപ്പെടുകയോ ചെയ്യപ്പെടുന്ന കുറ്റവാളികളെ കുറിച്ച് ലഭിച്ച രഹസ്യവിവരങ്ങള്‍ പോലീസ് ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തേണ്ടതാണ്. ഏറ്റമുട്ടലിനുപയോഗിച്ച ആയുധങ്ങള്‍

കാലതാമസം കൂടാതെ ഫോറന്‍സിക് പരിശോധനക്കായി സമര്‍പ്പിക്കണം

പരിക്കേല്‍ക്കുന്നവരുടെ ബന്ധുക്കളെ വിവരം അറിയിക്കണമെന്നും അവര്‍ക്ക് ആവശ്യമായവൈദ്യസഹായംനല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വ്യാജ വ്യാജ ഏറ്റുമുട്ടലുകളെ നിയന്ത്രിക്കാനായി സുപ്രീം കോടതി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് മുന്‍കാല പ്രാബല്യമുണ്ടായിരിക്കില്ല.പി.യു.സിഎലും ദേശീയ മനുഷ്യാവകാശ കമ്മീഷനും നല്‍കിയ പൊതുതാല്‍പര്യ ഹരജികളിലാണ് സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചത്.

Post a Comment

0 Comments