Friday, 28 February 2020

സൂപ്പര്‍ താരം ജാക്കി ചാന് കൊറോണയോ? സുഖവിവരം അന്വേഷിച്ചവര്‍ക്ക് മറുപടി പറഞ്ഞ് താരം!




ഹോങ്കോങ്: (2020 Feb 28, www.samakalikamvartha.com) ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസ് വലിയ പ്രതിസന്ധിയായിരുന്നു ചൈനയില്‍ ഉണ്ടാക്കിയത്. വൈറസ് ഭീതി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. ഇതിനിടെ ചൈനീസ്‌ഹോളിവുഡ് ആക്ഷന്‍ താരമായ ജാക്കി ചാന് വൈറസ് ബാധ ഉണ്ടായി എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്ക് മറുപടി പറഞ്ഞ് താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
എന്നെ അറിയുന്നവരും അടുത്ത സുഹൃത്തുക്കളും തുടങ്ങി ആളുകള്‍ സന്ദേശം അയച്ചിരുന്നു. എല്ലാവരുടെയും സ്‌നേഹത്തിനും അന്വേഷണങ്ങള്‍ക്കും നന്ദി. ഞാന്‍ പൂര്‍ണ ആരോഗ്യവാനും സുരക്ഷിതനുമാണ്. എന്നെ അറിയുന്നവര്‍ പലരും സന്ദേശങ്ങള്‍ അയച്ചിരുന്നു. നിങ്ങളുടെ സ്‌നേഹത്തില്‍ സന്തോഷമുണ്ട്. ലോകം മുഴുവനുമുള്ള ആരാധകര്‍ ഫേസ് മാസ്‌കുകള്‍ അടക്കം അയച്ച് തന്നിരുന്നു. ഈ സമ്മാനങ്ങളെല്ലാം ഈ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യുമെന്നും ജാക്കി ചാന്‍ പറയുന്നു.
താന്‍ പൂര്‍ണ ആരോഗ്യവാന്‍ ആണെന്നും നിങ്ങളുടെ എല്ലാം സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദിയുണ്ടെന്നും താരം പറയുന്നു.
കഴിഞ്ഞ ദിവസം ഹോങ്കോങ്ങിലെ പോലീസുകാരുടെ ഒരു ആഘോഷ ചടങ്ങിന്റെ വീഡിയോ വൈറലായിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്ത 56 പോലീസുകാരെ പിന്നീട് കൊറോണ നിരീക്ഷണത്തിലേക്ക് മാറ്റി. ഇതില്‍ ഒരു പോലീസുകാരന് കോവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തു വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഈ ചടങ്ങില്‍ ജാക്കിചാനും പങ്കെടുത്തിരുന്നു എന്ന വാര്‍ത്ത വന്നത്. ഇതാണ് ജാക്കിചാന് കൊറോണ ബാധ എന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്.
സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദിവസങ്ങളായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് സൂപ്പര്‍താരം മറുപടി കൊടുത്തിരിക്കുന്നത്. ഇതോടെ ആരാധകരും സന്തോഷത്തിലാണ്. എങ്കിലും കൊറോണ ഭീതി ഇപ്പോഴും നിലനില്‍ക്കുകയാണ്.


SHARE THIS

Author:

0 التعليقات: