tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

മൂന്നു മാസത്തിനുള്ളില്‍ കേരളം എന്‍ഡോസള്‍ഫാന്‍ മുക്തമാകും

കാസര്‍കോട്: പാലക്കാട്ടും കാസര്‍കോട്ടും സൂക്ഷിച്ച 2032 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ ഡിസംബര്‍ പന്ത്രണ്ടിനകം കേരളത്തിനു പുറത്തേക്കു മാറ്റാന്‍ തീരുമാനം. ഇതോടെ കേരളം സമ്പൂര്‍ണമായും എന്‍ഡോസള്‍ഫാന്‍മുക്ത സംസ്ഥാനമാകും. കാസര്‍കോട്ട് നടന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ കൃഷിമന്ത്രി കെ.പി.മോഹനനാണ് ഇക്കാര്യമറിയിച്ചത്.

എന്‍ഡോസള്‍ഫാന്‍ നിരോധത്തെ തുടര്‍ന്ന് കീടനാശിനിയുടെ ഉപയോഗം കേരളത്തില്‍ നിലച്ചെങ്കിലും കാസര്‍കോട്ടും പാലക്കാട്ടും ബാരലുകളില്‍ സൂക്ഷിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ പൊതുജനങ്ങളില്‍ ആശങ്കയുയര്‍ത്തിയിരുന്നു. കാസര്‍കോട്ടെ പെരിയ, രാജപുരം, ചീമേനി എന്നിവിടങ്ങളിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഗോഡൗണുകളിലുള്ള 1638 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ 2012 ജൂണില്‍ പുതിയ ബാരലുകളിലേക്കു മാറ്റി. പാലക്കാട് മണ്ണാര്‍ക്കാട്ടെ തത്തമംഗലത്ത് സൂക്ഷിച്ച 394 ലിറ്റര്‍ എന്‍ഡോസള്‍ഫാനും ഇതേ രീതിയില്‍ ഒക്ടോബര്‍ 12-ന് പുതിയ ബാരലുകളിലേക്കു മാറ്റും.

ഇതോടൊപ്പം എന്‍ഡോസള്‍ഫാന്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കും. ഇത് വിദഗ്ധപരിശോധനക്കായി കോയമ്പത്തൂരുള്ള സാലിം അലി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓര്‍ണിത്തോളജിയിലേക്ക് അയക്കും. ഇതിന്റെ പരിശോധനാഫലം സംസ്ഥാനസര്‍ക്കാര്‍ രേഖകളിലേക്കു പകര്‍ത്തും. തുടര്‍ന്നാണ് എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ അന്താരാഷ്ട്രമാനദണ്ഡപ്രകാരമുള്ള സാങ്കേതികവിദ്യ സ്വന്തമായുള്ളവരില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിക്കുക. പരിശോധനയ്ക്കായി ശേഖരിക്കുന്ന എന്‍ഡോസള്‍ഫാന്‍ സാമ്പിളുകള്‍ ഇവര്‍ക്കു നല്‍കും. ഈ സാമ്പിളുകള്‍ നിര്‍വീര്യമാക്കുകയും അതിന്റെ ഘട്ടങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ട് ടെന്‍ഡറിന് അപേക്ഷിക്കുന്നവര്‍ എന്‍ഡോസള്‍ഫാന്‍ സെല്ലിന് സമര്‍പ്പിക്കണം. പ്രകൃതിക്ക് ദോഷമില്ലാത്തവിധം ഇത് നിര്‍വീര്യമാക്കാന്‍ സാധിക്കുന്നവരില്‍ കുറഞ്ഞ തുക രേഖപ്പെടുത്തുന്നവര്‍ക്ക് ടെന്‍ഡര്‍ അനുവദിക്കും. ഒക്ടോബര്‍ പന്ത്രണ്ടിനുശേഷം ആരംഭിക്കുന്ന ഈ നടപടിക്രമങ്ങള്‍ ഡിസംബര്‍ പന്ത്രണ്ടോടെ പൂര്‍ത്തിയാക്കാനാണ് പദ്ധതി.

Post a Comment

0 Comments