ദില്ലി: സിപിഎം - സിപിഐ ലയനം ഇപ്പോള്‍ സാധ്യമല്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് എ ബി ബര്‍ധന്‍ പറഞ്ഞു. തിരുവനന്തപുരത്തേത് പെയ്‌മെന്റ് സീറ്റായിരുന്നു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും ബര്‍ധന്‍ വ്യക്തമാക്കി. നാളെ തൊണ്ണൂറാം വയസ്സിലേക്ക് കടക്കുന്ന ബര്‍ധന്‍ ദില്ലിയില്‍ ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
ഇപ്പോള്‍ ലയനം അനാവശ്യമാണ്. ഇതല്ല അതിനുള്ള സമയം. എന്നാല്‍ ഇതിനുള്ള ശ്രമം തുടരണം. പാര്‍ട്ടിയെ സജീവമാക്കാന്‍ അച്ചടക്ക നടപടി ആവശ്യമായി വരും. എന്നാല്‍ ഒരു പെയ്‌മെന്റിനെക്കുറിച്ചും ചര്‍ച്ച നടന്നില്ല. പണം ഇതില്‍ ഒരു ഘടകമായിരുന്നില്ല - ബര്‍ദന്‍ പറഞ്ഞു.
സില്ലറ്റില്‍ 1925ല്‍ ജനിച്ച എബി ബര്‍ധന്‍ വിദ്യാര്‍ത്ഥിയായിരിക്കെ നാഗ്പൂരിലെത്തിയതോടെയാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്. തൊണ്ണൂറാം വയസ്സിലേക്ക് കടക്കുന്ന ബര്‍ധന്‍ ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞെങ്കിലും ഇന്നും സിപിഐയില്‍ അവസാന വാക്കാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇത് ഉടന്‍ സാധ്യമാകുമെന്ന് ബര്‍ധന്‍ പ്രതീക്ഷിക്കുന്നില്ല.
കേരളത്തിലെ പാര്‍ട്ടിയിലുണ്ടായ അച്ചടക്ക നടപടിയെ ബര്‍ധന്‍ ന്യായീകരിച്ചു. പെയ്‌മെന്റ് സീറ്റ് പ്രചരണം ശരിയായിരുന്നില്ല. കമ്മ്യൂണിസ്‌ററ് പ്രസ്ഥാനങ്ങളുടെ തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ കാലത്തിനനുസരിച്ച് നയങ്ങളില്‍ മാറ്റം വേണമെന്നും ബര്‍ധന്‍ അഭിപ്രായപ്പെട്ടു.

0 Comments