tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

കൊറോണ ബാധിച്ച് ചൈനയില്‍ മരണം ആയിരം കടന്നു; ഇന്നലെ മാത്രം 103 പേര്‍ മരണപ്പെട്ടു


ബെയ്ജിങ്: (2020 Feb 11, www.samakalikamvartha.com)103 പേര്‍ കൂടി മരണത്തിന് കീഴങ്ങിയതോടെ ചൈനയില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇതു വരെ കൊറോണ ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,011 ആയി. 2,097 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,200 ആയി. സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരമാണിത്. പ്രസിഡന്റ് ഷി ജിന്‍പിങ് തിങ്കളാഴ്ച ബെയ്ജിങ്ങിലെ ആശുപത്രിയിലെത്തി രോഗികളെയും ആരോഗ്യപ്രവര്‍ത്തകരേയും സന്ദര്‍ശിച്ചു. പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. ലോകാരോഗ്യ സംഘടനയുടെ പ്രത്യേകനിര്‍ദേശത്തില്‍ ബ്രൂസ് ഐല്‍വാര്‍ഡിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വിദഗ്ധസംഘവും തിങ്കളാഴ്ച ചൈനയിലെത്തി. 2014-2016 കാലഘട്ടത്തില്‍ ആഫ്രിക്കയിലെ എബോള വ്യാപനത്തിനെതിരെ പ്രവര്‍ത്തിച്ച വിദഗ്ധസംഘത്തിന്റെ സാരഥിയായിരുന്നു ബ്രൂസ്. വൂഹന്‍ തലസ്ഥാനമായ ഹ്യൂബൈയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്ബാധ ലോകത്തിലെ വിവിധ രാജ്യങ്ങളിലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ കേരളത്തിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 3,367 പേര്‍ നിരീക്ഷണത്തിലാണ്.

Post a Comment

0 Comments