കാഞ്ഞങ്ങാട്: (2020 Feb 11, www.samakalikamvartha.com)സപ്ത ഭാഷാ സംഗമഭൂമിയായ കാസര്‍കോട് നാട്ടറിവുകളാലും നാടന്‍ കലകളാലും സമ്പന്നമാണ്. അവ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനുമായി ജില്ലയില്‍ ഒരു ഫോക്ക് ലോര്‍ പഠന കേന്ദ്രം സ്ഥാപിക്കണമെന്ന് നാടന്‍ കലാകാരന്‍മാരുടെ കൂട്ടായ്മയായ നാട്ടുകലാകാരക്കൂട്ടം പ്രഥമ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞാങ്ങാട് തെരുവത്ത് ഗവ: എല്‍.പി സ്‌കൂളില്‍ വച്ച് നടന്ന സമ്മേളനം എഴുത്തുകാരനും നാടകകൃത്തുമായ പത്മനാഭന്‍ ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് പള്ളിപ്പറ അധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മറ്റി അംഗം ജ്യോതി ബസു മലപ്പുറം സംസാരിച്ചു. സമ്മേളനത്തിന് സമാപനം കുറിച്ച് പുതിയ സ്റ്റാന്റ് പരിസരത്ത് സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു. സാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുതിര്‍ന്ന മംഗലംകളി കലാകാരി ബാനത്തെ ഉമ്പിച്ചിയമ്മയെ പ്രഥമ നാട്ടുകലാകാര പുരസ്‌കാരം നല്‍കി സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രണവം ശശി ആദരിച്ചു. തുടര്‍ന്ന് ജില്ലയിലെ നാട്ടുകലാകാരന്‍മാര്‍ അവതരിപ്പിച്ച പാട്ടുപൊലി അരങ്ങേറി. സുരേഷ് പളളിപ്പാറ, പ്രമോദ് അരയി, കുഞ്ഞികൃഷ്ണന്‍ മടിക്കൈ, ജയന്‍ കാടകം, എന്നിവര്‍ നേതൃത്വം നല്‍കി.
ഭാരവാഹികള്‍: ഷൈജു ബിരിക്കുളം (പ്രസിഡണ്ട്). സുരേഷ് പള്ളിപ്പാറ, ജയന്‍കാടകം (വൈസ്.പ്രസിഡണ്ടുമാര്‍). ഉദയന്‍ കുണ്ടംകുഴി ( സെക്രട്ടറി). കുഞ്ഞികൃഷ്ണന്‍ മടിക്കൈ, ജയന്‍ കാടകം (ജോയിന്റ് സെക്രട്ടറിമാര്‍). ട്രഷറര്‍ പ്രകാശന്‍ കുതിരുമ്മല്‍. രക്ഷാധികാരികള്‍: രമേശന്‍തുരുത്തി, ബാലകൃഷ്ണന്‍ വെള്ളിക്കോത്ത്, മനോജ് കുമ്പള നാട്ടുപൊലിമ. ഉപദേശക സമിതി: പദ്മനാഭന്‍ബ്ലാത്തൂര്‍ രാജ്‌മോഹന്‍ നീലേശ്വരം, കണ്ണന്‍ അടുക്കം.
0 التعليقات: